ദില്ലി: രാജ്യതലസ്ഥാനത്ത് ദില്ലി സർക്കാരിലെ നിയമമന്ത്രി കപിൽ മിശ്രയുടെ ക്യാമ്പ് ഓഫീസിന് സമീപം ഉണ്ടായ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. സംഭവത്തിൽ ഏകദേശം 20 റൗണ്ട് വെടിവയ്പ്പ് നടന്നതായി പ്രദേശവാസിയായ ബ്രജേഷ് ശർമ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ബൈക്കിൽ എത്തിയ രണ്ടംഗ സംഘം ഒരു യുവാവിനെ വെടിവച്ച് കൊല്ലുകയായിരുന്നു. മുസ്തഫബാദ് സ്വദേശി സമീർ ആണ് കൊല്ലപ്പെട്ടത്. വടക്കു കിഴക്കൻ ഡൽഹിയിലെ ഖജൂരി ഖാസിലാണ് ഞെട്ടിക്കുന്ന സംഭവം.
കൊലപാതകം നടത്തിയ ശേഷം ബൈക്കിൽ രക്ഷപ്പെട്ട അക്രമികൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
അക്രമികളെ തിരിച്ചറിയുന്നതിനും അവർ രക്ഷപ്പെട്ട വഴി കണ്ടെത്തുന്നതിനുമായി പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. സംഭവത്തെ തുടർന്ന് പൊലീസ് സംഘങ്ങൾ സ്ഥലത്തെത്തി. ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ ക്രൈം സംഘത്തെയും ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്എസ്എൽ) സംഘത്തെയും നിയോഗിച്ചിരുന്നു. സമീറിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
