ദില്ലി : രാജ്യത്തെ വ്യോമഗതാഗത ആവശ്യങ്ങൾ പരിഗണിച്ച് 1000 വിമാനങ്ങൾ കൂടി ഓർഡർ ചെയ്യാൻ തയ്യാറാണെന്ന് കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രി പീയുഷ് ഗോയൽ.
രാജ്യത്തിന്റെ സമഗ്രമായ യാത്രാ ആവശ്യങ്ങൾ 2000ത്തിലധികം വിമാനങ്ങൾ ആവശ്യമാണെന്നും പീയുഷ് ഗോയൽ പറഞ്ഞു. ആഗോളതലത്തിൽ മുൻനിര വിമാന നിർമാതാക്കളുമായി ചർച്ചകൾ നടക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു. ഇൻഡിഗോ, എയർ ഇന്ത്യ തുടങ്ങിയ ഇന്ത്യൻ വിമാനക്കമ്പനികളാണ് പുതിയ വിമാനങ്ങൾ ഇറക്കുന്നത്.
ഇന്ത്യയിലെ വിമാനക്കമ്പനികൾ ഇതിനോടകം 1200 ൽ അധികം വിമാനങ്ങൾ ഓർഡർ ചെയ്തു കഴിഞ്ഞു. അതിന് പുറമെയാണ് 1000 വിമാനങ്ങൾ കൂടി വാങ്ങുന്നത്.
ലോകത്ത് ഏറ്റവും വേഗതയിൽ വളർന്നുകൊണ്ടിരിക്കുന്ന വ്യോമഗതാഗത മാർക്കറ്റാണ് ഇന്ത്യ. അടുത്ത വർഷങ്ങളിൽ നിരവധി വിമാനങ്ങൾക്കുള്ള സാധ്യതകളുണ്ടെന്നും കമ്പനികൾ വിമാനം ഓർഡർ ചെയ്തതായും മന്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
