ചണ്ഡീഗഡ്: പഞ്ചാബില്‍ പൊലീസുകാരന്‍ വിനോദ് കുമാറിനെ (42) വെടിവച്ചുകൊന്ന സംഭവത്തില്‍ നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് മുഖംമൂടി ധരിച്ചെത്തിയ രണ്ടുപേര്‍ വിനോദിനെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തായത്. പൊലീസുകാരനെ തട്ടിക്കൊണ്ടുപോയി വെടിവച്ചുകൊല്ലുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടി ശിരോമണി അകാലിദള്‍ നേതാവ് ബിക്രം സിങ് മജിതിയ ആരോപിച്ചു.
സുജന്‍പുര്‍ പൊലീസ് സ്റ്റേഷനിലെ വയര്‍ലെസ് ഓപ്പറേറ്ററായിരുന്ന വിനോദ് കുമാര്‍, പരിശീലന പരിപാടിക്കായി സംഗ്രൂരിലേക്ക് പോയതായിരുന്നു. ഞായറാഴ്ച രാത്രി തന്നെ കൂട്ടിക്കൊണ്ടുപോകാനായി ഗുര്‍ദാസ്പുരിലെ മാന്‍കൗര്‍ ബൈപ്പാസിന് സമീപം എത്തണമെന്ന് വിനോദ് സഹോദരനെ ഫോണില്‍ വിളിച്ച് അറിയിച്ചു. എന്നാല്‍ സഹോദരന്‍ സ്ഥലത്തെത്തിയപ്പോള്‍ വിനോദിനെ കണ്ടെത്താനായില്ല. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് ഒരു മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് ബൈപ്പാസിന് സമീപം തലയ്ക്ക് ഗുരുതരമായി വെടിയേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന 'തെഹ്രീകെ താലിബാന്‍ ഹിന്ദുസ്ഥാന്‍' എന്ന ഭീകരസംഘടന കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയിട്ടുണ്ട്. 'തെരുവുകളിലല്ല, വീടുകളില്‍ കയറിയാകും ഇനി ഞങ്ങള്‍ കൂടുതല്‍ ചോര വീഴ്ത്തുക' എന്ന ഭീഷണി സന്ദേശമടങ്ങിയ പോസ്റ്ററും സംഘടനയുടെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ പോസ്റ്ററിന്റെ ആധികാരികത പഞ്ചാബ് പൊലീസ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
👉 Viral CCTV footage clearly shows two masked men abducting Head Constable Vinod Kumar and allegedly shooting him dead later.
👉 Vinod Kumar, a wireless operator posted at Sujanpur police station and a resident of Krishna Nagar village, had gone to Sangrur for training. His body was later found in Gurdaspur.
👉 Guru Dokhi Bhagwant, criminals are openly shooting police personnel in the border areas. How are they operating with such impunity while you remain obsessed with 'tari wale baingan'? Is this your idea of law and order?
👉वायरल CCTV में साफ है - मुंह बांधे 2 बदमाशों ने हेड कांस्टेबल विनोद कुमार को Kidnap किया और बाद में गोली मार दी!
👉थाना सुजानपुर में वायरलेस ऑपरेटर, गांव कृष्णा नगर का विनोद कुमार ट्रेनिंग पर संगरूर गया था, लाश गुरदासपुर में मिली!
👉गुरु दोखी भगवंत, अब तक बॉर्डर एरिया में किस तरह अपराधी सरेआम पुलिस मुलाजिमों को गोलियां मार रहे हैं और तुझे तरी वाले बैंगन याद आ रहे हैं, यही है तेरी कानून व्यवस्था?
👉ਵਾਇਰਲ CCTV 'ਚ ਸਾਫ਼ ਹੈ - ਮੂੰਹ ਬੰਨ੍ਹੇ 2 ਬਦਮਾਸ਼ਾਂ ਨੇ ਹੈੱਡ ਕਾਂਸਟੇਬਲ ਵਿਨੋਦ ਕੁਮਾਰ ਨੂੰ Kidnap ਕੀਤਾ ਅਤੇ ਬਾਅਦ ਵਿਚ ਗੋਲੀ ਮਾਰ ਦਿੱਤੀ?
👉ਥਾਣਾ ਸੁਜਾਨਪੁਰ 'ਚ ਵਾਇਰਲੈੱਸ ਆਪਰੇਟਰ, ਪਿੰਡ ਕ੍ਰਿਸ਼ਨਾ ਨਗਰ ਦਾ ਵਿਨੋਦ ਕੁਮਾਰ ਟ੍ਰੇਨਿੰਗ 'ਤੇ ਸੰਗਰੂਰ ਗਿਆ ਸੀ, ਲਾਸ਼ ਗੁਰਦਾਸਪੁਰ 'ਚ ਮਿਲੀ!
👉 ਗੁਰੂ ਦੋਖੀ ਭਗਵੰਤ ਹੁਣ ਤਕ ਬਾਰਡਰ ਏਰੀਆ ਵਿਚ ਕਿਸ ਤਰ੍ਹਾ ਅਪਰਾਧੀ ਸ਼ਰੇਆਮ ਪੁਲੀਸ ਮੁਲਜ਼ਮਾਂ ਨੂੰ ਗੋਲੀਆਂ ਮਾਰ ਰਹੇ ਹਨ ਅਤੇ ਤੈਨੂੰ ਤਰੀ ਵਾਲੇ ਬੈਂਗਣ ਯਾਦ ਆ ਰਹੇ ਹਨ ਇਹ ਹੈ ਤੇਰੀ ਕਾਨੂੰਨ ਵਿਵਸਥਾ?
@PunjabPoliceInd @AAPPunjab @BhagwantMann
@ArvindKejriwal @ptcnews @abpsanjha @News18Punjab @ZeePunjabHH @dailyajitnews @JagbaniOnline
@RozanaSpokesman
@PTribuneOnline @punjabkesari
@RepublicTV @ndtv
@IndiaToday @aajtak
@ZeeNews @News18India
@ABPNews @CNNnews18
@ThePrintIndia @the_hindu @IndianExpress @htTweets @EconomicTimes @PTI_News @thetribunechd @ANI @ians_india @news24tvchannel— Bikram Singh Majithia (@bsmajithia) November 16, 2026
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
