ന്യൂഡല്‍ഹി: വര്‍ഷങ്ങളായി തനിക്കും കുടുംബത്തിനുമെതിരെ നടക്കുന്ന തെറ്റായതും വേദനാജനകവുമായ പ്രചാരണങ്ങള്‍ക്ക് മറുപടി നല്‍കാനാണ് 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്' എന്ന പുസ്തകം എഴുതിയതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. ന്യൂഡല്‍ഹിയില്‍ നടന്ന പുസ്തകപ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.
പുസ്തകമെഴുതാന്‍ തുടക്കത്തില്‍ താന്‍ വിമുഖത കാണിച്ചിരുന്നെങ്കിലും മക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, അടുത്ത സുഹൃത്ത് മഞ്ജുളിക എന്നിവരുടെ നിരന്തരമായ നിര്‍ബന്ധമാണ് ഇതിന് പ്രേരിപ്പിച്ചതെന്ന് സോണിയ പറഞ്ഞു. ഭര്‍തൃമാതാവിനെക്കുറിച്ചും മക്കളെക്കുറിച്ചും വര്‍ഷങ്ങളായി പ്രചരിക്കുന്ന അസത്യങ്ങള്‍ക്കെതിരെ ശബ്ദിക്കേണ്ടതുണ്ടെന്ന് തനിക്ക് ബോധ്യപ്പെട്ടതായും, സ്വന്തം ജീവിതാനുഭവങ്ങള്‍ തുറന്നുപറയാനുള്ള ശരിയായ മാര്‍ഗ്ഗമായാണ് ഈ പുസ്തകത്തെ കാണുന്നതെന്നും അവര്‍ വ്യക്തമാക്കി.
ഇറ്റലിയില്‍ നിന്ന് ഇന്ത്യയിലെത്തിയ ഒരു 'അപരിചിത' എന്ന നിലയില്‍ പുതിയൊരു കുടുംബത്തിലും സംസ്‌കാരത്തിലും അംഗീകരിക്കപ്പെടാന്‍ താന്‍ നടത്തിയ പോരാട്ടത്തെയാണ് പുസ്തകത്തിന്റെ പേരായ 'ബിലോങ്ങിങ്' സൂചിപ്പിക്കുന്നത്. വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടിലേക്ക് മാറുകയും പുതിയ ആചാരങ്ങളുമായും അന്തരീക്ഷവുമായും പൊരുത്തപ്പെടാന്‍ കഠിനാധ്വാനം ചെയ്യേണ്ടി വരികയും ചെയ്യുന്ന സാധാരണക്കാരായ ഇന്ത്യന്‍ പെണ്‍കുട്ടികളുടെ അതേ അനുഭവങ്ങളിലൂടെയാണ് താനും കടന്നുപോയതെന്ന് സോണിയ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
