കൊൽക്കത്തയിലെ പശ്ചിമ ബംഗാൾ ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രിയുടെ മെഴുക് പ്രതിമ അനാച്ഛാദനം ചെയ്തു. അസാൻസോളിൽ നിന്നുള്ള പ്രശസ്ത ശില്പി സുശാന്ത റോയിയാണ് രണ്ട് മാസത്തോളമെടുത്ത് ഈ പ്രതിമ നിർമ്മിച്ചത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ സമീക് ഭട്ടാചാര്യയുടെ മേൽനോട്ടത്തിലായിരുന്നു ചടങ്ങ്.ബംഗാളി ശൈലിയിലുള്ള കുർത്തയും ധോത്തിയും (മുണ്ട്) ധരിപ്പിച്ചാണ് 5.7 അടി ഉയരമുള്ള പ്രതിമ നിർമ്മിച്ചിരിക്കുന്നത്.
മോദിയെ നേരിട്ട് കണ്ട് പ്രതിമ കൈമാറാൻ ശില്പി ആഗ്രഹിച്ചിരുന്നെങ്കിലും പ്രോട്ടോക്കോൾ തടസ്സങ്ങൾ കാരണം സാധിച്ചില്ല. ബിജെപി ഭരണകൂടത്തിൽ പ്രധാനമന്ത്രിയായി 25 വർഷം തികയ്ക്കുന്ന വേളയിൽ രാജ്യത്തുടനീളം ഒരു മാസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്കാണ് പാർട്ടി തുടക്കമിട്ടിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
