ദില്ലി: തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ഡിസംബർ ഒന്നിന് സിഐടിയു പാർലമെന്റ് മാർച്ച് നടത്തുമെന്ന് ജനറൽ സെക്രട്ടറി എളമരം കരീം അറിയിച്ചു.
കരാർ തൊഴിലാളിവൽക്കരണത്തിനും തൊഴിലാളി വിരുദ്ധ നീക്കങ്ങൾക്കുമെതിരെ നടക്കുന്ന ഈ പ്രതിഷേധത്തിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള തൊഴിലാളികൾ അണിനിരക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തൊഴിലാളികൾ നേരത്തെ നടത്തിയ സമരങ്ങളെ വെല്ലുവിളിച്ച് കേന്ദ്ര സർക്കാർ നടപടികളുമായി മുന്നോട്ട് പോകുന്ന പശ്ചാത്തലത്തിലാണ് പ്രക്ഷോഭമെന്ന് അദ്ദേഹം വ്യക്തമാക്കി.
ലേബർ കോഡ്, തൊഴിലാളി സംഘടനകൾക്ക് എതിരായ കേന്ദ്ര നയങ്ങൾ, മിനിമം വേതന തത്വത്തിന് എതിരായ നടപടികൾ, കരാർ തൊഴിലാളിവത്ക്കരണം എന്നിവയ്ക്ക് എതിരെയാണ് സമരമെന്ന് സിഐടിയു ജനറൽ സെക്രട്ടറി പറഞ്ഞു.ഇക്കാര്യങ്ങൾ ഉയർത്തി ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ ദില്ലിയിൽ കേന്ദ്രീകരിച്ച് വൻ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എളമരം കരീം പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
