ന്യൂഡല്‍ഹി: പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഷഹ്‌സാദ് ഭട്ടി നെറ്റ്വര്‍ക്കിനെ (എസ്.ബി.എന്‍) കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭീകരസംഘടനയായി പ്രഖ്യാപിച്ചു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിലെ 35(1)(എ) വകുപ്പ് പ്രകാരം പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനത്തിലൂടെ നിരോധിത ഭീകര സംഘടനകളുടെ ഒന്നാം ഷെഡ്യൂളിലാണ് ഈ സംഘടനയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതോടെ യു.എ.പി.എ പ്രകാരം ഇന്ത്യ നിരോധിക്കുന്ന 46-ാമത്തെ ഭീകര സംഘടനയായി ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്ക് മാറി.
ഭീകരവാദത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരത്തിനും ആഭ്യന്തര സുരക്ഷയ്ക്കും ജനാധിപത്യ വ്യവസ്ഥയ്ക്കും ഗുരുതരമായ ഭീഷണിയുയര്‍ത്തുന്ന പ്രവര്‍ത്തനങ്ങളിലാണ് ഭട്ടി സംഘം ഏര്‍പ്പെട്ടിരുന്നതെന്ന് കേന്ദ്ര ഏജന്‍സികള്‍ വിലയിരുത്തുന്നു. അതിര്‍ത്തികടന്നുള്ള ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ലഹരി മരുന്നുകളും കടത്തുന്നതിനൊപ്പം പ്രാദേശിക കുറ്റവാളികളെയും യുവാക്കളെയും പ്രലോഭിപ്പിച്ച് ഭീകര വാദത്തിലേക്ക് ആകര്‍ഷിക്കാനും സംഘം ശ്രമിച്ചിരുന്നു.
കൂടാതെ സാമുദായിക ഐക്യം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുകയും ഇന്ത്യയില്‍ വിവിധ ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിടുകയും ചെയ്ത പശ്ചാത്തലത്തിലാണ് സംഘടനയ്‌ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ കനത്ത നടപടി സ്വീകരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
