പോഷകാഹാരക്കുറവും ശ്രദ്ധക്കുറവും വില്ലനാകുന്നു; ഇന്ത്യന്‍ സ്ത്രീകളില്‍ വിളര്‍ച്ച ആശങ്കാജനകമായി ഉയരുന്നുവെന്ന് സര്‍വേ റിപ്പോര്‍ട്ട്

SEPTEMBER 14, 2026, 10:43 PM

ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീകളിലും കുട്ടികളിലും വിളര്‍ച്ച (അനീമിയ) നിരക്ക് ആശങ്കാജനകമായ രീതിയില്‍ ഉയരുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ നാലില്‍ മൂന്ന് സ്ത്രീകള്‍ക്കും ദിനംപ്രതി ഭക്ഷണത്തിലൂടെ ലഭിക്കേണ്ട ഇരുമ്പിന്റെ (അയണ്‍) അളവ് കൃത്യമായി ലഭിക്കുന്നില്ലെന്നാണ് കണ്ടെത്തല്‍. നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേയുടെ കണക്കുകള്‍ പ്രകാരം 15 നും 49 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ 57 ശതമാനം പേരും വിളര്‍ച്ച ബാധിച്ചവരാണ്. കൂടാതെ 6 മുതല്‍ 59 മാസം വരെ പ്രായമുള്ള കുട്ടികളില്‍ 67.1 ശതമാനവും കൗമാരക്കാരായ പെണ്‍കുട്ടികളില്‍ 59.1 ശതമാനവും വിളര്‍ച്ച അനുഭവിച്ചു വരുന്നു.

ഓക്‌സിജനെ രക്തത്തിലൂടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വഹിക്കാന്‍ സഹായിക്കുന്ന ഹീമോഗ്ലോബിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ ഇരുമ്പ് അത്യന്താപേക്ഷിതമായതിനാല്‍, ഇതിന്റെ അഭാവം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് വഴി തുറക്കുന്നു. ശരീരത്തില്‍ ഇരുമ്പിന്റെ അളവ് കുറയുന്നത് വിട്ടുമാറാത്ത ക്ഷീണം, തളര്‍ച്ച, ശ്വാസംമുട്ടല്‍, തലവേദന, തലകറക്കം, ഹൃദയമിടിപ്പ് ഉയരുക, ചര്‍മം വിളറുക തുടങ്ങിയ ലക്ഷണങ്ങള്‍ക്ക് കാരണമാകുന്നു. ഫോളേറ്റ്, വൈറ്റമിന്‍ ബി12, വൈറ്റമിന്‍ എ എന്നിവയുടെ അഭാവവും രക്തനഷ്ടവും ചില അണുബാധകളും വിളര്‍ച്ച വര്‍ധിപ്പിക്കുന്നു.

ഭക്ഷണത്തില്‍ വരുത്തുന്ന ലളിതമായ മാറ്റങ്ങളിലൂടെ ഇരുമ്പിന്റെ അളവ് വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ദിവസേനയുള്ള ഭക്ഷണത്തില്‍ സസ്യാഹാരികള്‍ പരിപ്പ് വര്‍ഗങ്ങള്‍, കടല, വന്‍പയര്‍, സോയാബീന്‍, എള്ള്, ഇലക്കറികള്‍ എന്നിവ ഉള്‍പ്പെടുത്തേണ്ടതുണ്ട്. മാംസാഹാരം കഴിക്കുന്നവര്‍ക്ക് മുട്ട, മത്സ്യം, കോഴിയിറച്ചി എന്നിവയില്‍ നിന്ന് ഇരുമ്പ് കൂടുതല്‍ വേഗത്തില്‍ ശരീരത്തിന് ആഗിരണം ചെയ്യാന്‍ സാധിക്കും.

സസ്യ സ്രോതസ്സുകളില്‍ നിന്നുള്ള ഇരുമ്പിന്റെ ആഗിരണം വര്‍ധിപ്പിക്കാന്‍ വൈറ്റമിന്‍ സി അടങ്ങിയ നെല്ലിക്ക, പേരയ്ക്ക, ഓറഞ്ച്, തക്കാളി, നാരങ്ങ തുടങ്ങിയവ ഭക്ഷണത്തോടൊപ്പം ശീലമാക്കുന്നത് പ്രയോജനപ്പെടും. ചീര മാത്രം കഴിക്കുന്നതിന് പകരം വിവിധ തരം ധാന്യങ്ങളും ചെറുധാന്യങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മറ്റ് അവശ്യ പോഷകങ്ങളും ലഭ്യമാക്കും. അതേസമയം, അയണ്‍ അടങ്ങിയ ഭക്ഷണത്തോടൊപ്പം ചായയും കാപ്പിയും കുടിക്കുന്നത് ഇരുമ്പിന്റെ ആഗിരണം തടയുമെന്നതിനാല്‍ ഇവ ഭക്ഷണത്തിന് ഒന്നോ രണ്ടോ മണിക്കൂറിനു ശേഷം മാത്രം കുടിക്കാന്‍ ശ്രദ്ധിക്കണം.

വിപണിയില്‍ ലഭ്യമാകുന്ന ഫോര്‍ട്ടിഫൈഡ് ഭക്ഷണങ്ങള്‍ വാങ്ങുമ്പോള്‍ അവയിലെ പഞ്ചസാരയുടെയും സോഡിയത്തിന്റെയും പ്രോസസ് ചെയ്ത ചേരുവകളുടെയും അളവ് പരിശോധിക്കേണ്ടതുണ്ട്. വിളര്‍ച്ചയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഹീമോഗ്ലോബിന്‍, സിറം ഫെറിറ്റിന്‍ പരിശോധനകള്‍ നടത്തണം. സ്വയം ചികിത്സയുടെ ഭാഗമായി അയണ്‍ സപ്ലിമെന്റുകള്‍ വാങ്ങി കഴിക്കാതെ, ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രം മരുന്നുകള്‍ കഴിക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam