നീലേശ്വരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ച് പ്ലാറ്റ്ഫോം തകര്‍ന്നുണ്ടായ അപകടത്തില്‍ യാത്രക്കാരിക്ക് ഗുരുതര പരുക്ക്. നീലേശ്വരം അഴിത്തല ബോട്ട് ജെട്ടിക്കു സമീപത്തെ മത്സ്യത്തൊഴിലാളി മുഹമ്മദ്കുഞ്ഞിയുടെ മകള്‍ കുഞ്ഞായിഷയ്ക്കാണ് (39) ഇടതുകാലിന്റെ എല്ലിന് പൊട്ടലേറ്റത്.
പയ്യന്നൂരില്‍ നിന്ന് കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന ബസ് പടന്നക്കാട് ഐങ്ങോത്ത് എത്തിയപ്പോഴാണ് അപകടമുണ്ടായത്. ബസിന്റെ പിന്‍ഭാഗത്തെ ടയറിന് മുകളിലെ സീറ്റിലിരിക്കുകയായിരുന്ന കുഞ്ഞായിഷ, ടയര്‍ പൊട്ടിത്തെറിച്ചതിനൊപ്പം പ്ലാറ്റ്ഫോം തകര്‍ന്ന വീണപ്പോള്‍ അതില്‍ കുടുങ്ങുകയായിരുന്നു.
എല്ല് പുറത്തേക്കുതള്ളിയ നിലയില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ തന്നെയാണ് ഇവരെ ഉടനടി ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. തയ്യല്‍ത്തൊഴിലാളിയായ കുഞ്ഞായിഷയുടെ അപകടത്തില്‍ കാഞ്ഞങ്ങാട് പൊലീസ് കേസെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
