'ഇ.ഡിയുടേത് നല്ല സ്ക്രിപ്റ്റ്, കള്ളപ്പണം എന്ന് വീണ അംഗീകരിച്ചുവെന്നത് പൂർണമായും കള്ളപ്രചാരണം'; പി.എ. മുഹമ്മദ് റിയാസ്

SEPTEMBER 14, 2026, 10:55 PM

കോഴിക്കോട് : തനിക്കും ഭാര്യ വീണയ്ക്കുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) ഉന്നയിച്ച ആരോപണങ്ങൾ തള്ളി സി.പി.എം നേതാവും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ്. വാർത്തകൾ ബോധപൂർവം സമൂഹത്തിൽ മോശമായ പ്രതിച്ഛായ ഉണ്ടാക്കാൻ വേണ്ടിയാണ് പ്രചരിപ്പിക്കുന്നതെന്നും പ്രധാനപ്പെട്ട തെളിവാണെങ്കിൽ ഇങ്ങനെയാണോ പുറത്തുവിടുന്നതെന്നും അദ്ദേഹം ചോദിച്ചു. 

കള്ളപ്പണം എന്ന് വീണ  അംഗീകരിച്ചെന്ന വാദം പൂർണമായും കള്ളപ്രചാരണമാണ്. മൂന്ന് തവണ വീണയെ ചോദ്യം ചെയ്തിട്ടും ഹവാലയെക്കുറിച്ച് ഒരു ചോദ്യം പോലും ഇ.ഡി ചോദിച്ചിട്ടില്ല. 

സി.പി.എം വിശാല സംസ്ഥാന സമിതി സമാപിക്കുന്ന ദിവസം തന്നെ ഇത് പുറത്തുവിടാൻ പ്രത്യേകം തിരഞ്ഞെടുത്തത് കൃത്യമായി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്നും അദ്ദേഹം കോഴിക്കോട്ട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

vachakam
vachakam
vachakam

'നമ്മൾ ബേപ്പൂർ' എന്ന കൂട്ടായ്മ വഴി നടത്തുന്ന പ്രവർത്തനങ്ങളെയെല്ലാം സംശയനിഴലിലാക്കാനാണ് ശ്രമം നടക്കുന്നത്. മാധ്യമങ്ങൾ തെളിവെന്ന നിലയിൽ ഇ.ഡി നൽകുന്ന വിവരങ്ങൾ പുറത്തുവിടുന്നത് ശരിയല്ലെന്നും ഇതിനെ നിയമപരമായി തന്നെ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

മൊഴിപ്പകർപ്പിലെ ഒപ്പ് മാത്രം കാര്യങ്ങൾ സമ്മതിച്ചതിന്റെ തെളിവല്ല. ബിസിനസുമായി ബന്ധപ്പെടുത്തി പുതിയ കഥകൾ മെനയുകയാണ്. മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരം ഇവർക്ക് നൽകണമെന്നും ജനങ്ങൾ ഒപ്പമുള്ളതിനാൽ ഇത്തരം കരിവാരിത്തേക്കലുകളെ ഭയപ്പടില്ലെന്നും 100 ശതമാനം ആത്മവിശ്വാസമുണ്ടെന്നും റിയാസ് കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam