സ്ത്രീധന പീഡന പരാതി:  25 പവനും 5 ലക്ഷം രൂപയും നന്ദു കൈക്കലാക്കി;  കേസെടുത്തതോടെ പ്രതിയുടെ മാതാപിതാക്കളും മുങ്ങി 

OCTOBER 5, 2026, 1:11 AM

കൊല്ലം:  പുത്തന്‍തുറ സ്വദേശി അഞ്ജു ഭര്‍തൃപീഡനത്തിനെതിരെ പൊലീസില്‍ നല്‍കിയ പരാതിക്ക് പിന്നാലെ, ഭര്‍ത്താവ് നന്ദുവില്‍ നിന്ന് നേരിടേണ്ടി വന്ന ക്രൂരമായ ശാരീരിക-മാനസിക അധിക്ഷേപങ്ങളെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നിരുന്നു. നന്ദുവിന്റെ പെരുമാറ്റം ഒരു സൈക്കോപാത്തിന് തുല്യമായിരുന്നുവെന്നും തുടക്കം മുതല്‍ സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം അധിക്ഷേപിച്ചിരുന്നുവെന്നും അഞ്ജു വെളിപ്പെടുത്തി. വിവാഹശേഷം സൗദി അറേബ്യയിലെത്തിച്ച ശേഷമാണ് അതിക്രമങ്ങള്‍ രൂക്ഷമായത്.

ഫ്‌ളാറ്റില്‍ വച്ച് കുക്കര്‍, ഇടികല്ല്, ചൂല്, ബെല്‍റ്റ്, ലാപ്‌ടോപ് ചാര്‍ജര്‍ എന്നിവ ഉപയോഗിച്ച് ക്രൂരമായി മര്‍ദിക്കുകയും കത്തി കാണിച്ച് കൊലപാതക ഭീഷണി മുഴക്കുകയും ചെയ്തു. കൂടാതെ, മുന്‍കാമുകിയുമായി താരതമ്യം ചെയ്ത് ശരീരപ്രകൃതിയെ അധിക്ഷേപിക്കുകയും തന്റെ സ്റ്റാറ്റസിന് ചേരുന്ന ആളല്ലെന്ന് പറഞ്ഞ് മാനസികമായി തകര്‍ക്കുകയും ചെയ്തതായി യുവതി വ്യക്തമാക്കുന്നു.

 പ്രതി നന്ദു ദിനേശ് യുവതിയുടെ വീട്ടില്‍ നിന്ന് 25 പവന്‍ സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും കൈക്കലാക്കിയെന്ന വിവരവും ഇപ്പോൾ പുറത്ത് വരുന്നുണ്ട്. യുവതിയെ നാട്ടില്‍ എത്തിക്കുന്നതിന് മുമ്പ് ബാക്കിയുണ്ടായിരുന്ന പണം കൂടി നന്ദു സ്വന്തം അക്കൗണ്ടില്‍ ആക്കി എന്നാണ് വിവരം. 20 പവനിലധികം ആഭരണങ്ങള്‍ പ്രതിയുടെ വീട്ടിലാണ്. പൊലീസ് കേസെടുത്തതോടെ പ്രതിയുടെ വീട് പൂട്ടി മാതാപിതാക്കളും മുങ്ങി എന്നാണ് വിവരം. അതേസമയം പെണ്‍കുട്ടിയുടെ പരാതിയില്‍ ചവറ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

vachakam
vachakam
vachakam

പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്ത് ഇറക്കും. പ്രതി ഇന്നലെ സൗദിയില്‍ നിന്ന് നാട്ടില്‍ വരുമെന്നായിരുന്നു വിവരം ലഭിച്ചിരുന്നത്. എന്നാല്‍ പ്രതി നന്ദു എത്താത്തതിനെത്തുടര്‍ന്നാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. രണ്ടും മൂന്നും പ്രതികളായ നന്ദുവിന്റെ പിതാവ് ദിനേശ്, മാതാവ് ജഗതമ്മ എന്നിവരെ കസ്റ്റഡിയില്‍ എടുക്കാനും നീക്കമുണ്ട്. നന്ദുവിന്റെ വീട്ടിന്‍ ഇന്ന് രാവിലെയും പൊലീസ് എത്തിയിരുന്നു. എന്നാല്‍ വീട് പൂട്ടിയ നിലയില്‍ ആയതിനാല്‍ തിരികെ പോവുകയായിരുന്നു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam