ഷൊർണൂർ: ഷൊർണൂരിൽ ചരക്ക് ട്രെയിൻ പാളം തെറ്റിയ സംഭവത്തിൽ പാളം തെറ്റിയ ബോഗി ട്രാക്കിൽ നിന്ന് നീക്കം ചെയ്തു ഗതാഗതം പുനസ്ഥാപിച്ചു.
ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപം കൊച്ചിൻ പാലത്തിന് അടുത്തുവെച്ചാണ് ഗുഡ്സ് ട്രെയിൻ പാളം തെറ്റിയത്. അപകടത്തെ തുടർന്ന് ഈ റൂട്ടിലെ ട്രെയിൻ ഗതാഗതത്തിൽ കടുത്ത നിയന്ത്രണങ്ങളും കാലതാമസവും നേരിട്ടിരുന്നു. പാളം തെറ്റിയ ഗുഡ്സ് ട്രെയിനിന്റെ പിൻഭാഗം ഷൊർണൂർ സ്റ്റേഷനിലെ ഏഴാം നമ്പർ പ്ലാറ്റ്ഫോമിലാണ് കിടന്നത്.
പ്രധാന റെയിൽവേ പാതയിലുണ്ടായ തടസ്സം കാരണം തൃശൂർ ഭാഗത്തുനിന്ന് വന്ന തീവണ്ടികൾ ഉൾപ്പെടെ വള്ളത്തോൾ നഗർ ഭാഗത്ത് പിടിച്ചിട്ടിരുന്നു. ഇത് നീക്കം ചെയ്തതോടെ പാതയിൽ പിടിച്ചിട്ട ട്രെയിനുകൾ കടത്തിവിട്ടു. സംഭവത്തെ തുടർന്ന് വന്ദേ ഭാരത ഉൾപ്പെടെ പത്തോളം ട്രെയിനുകൾ മൂന്ന് മണിക്കൂർ വൈകി.
വിവരമറിഞ്ഞ് റെയിൽവേയിലെ സാങ്കേതിക വിദഗ്ധരും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയാണ് പാളം തെറ്റിയ ബോഗി ട്രാക്കിൽ നിന്ന് നീക്കം ചെയ്തു ഗതാഗതം പുനസ്ഥാപിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
