സുരേഷ് ബാബുവിനെതിരെ പാര്‍ട്ടിക്ക് മുന്നില്‍ വന്നത് 11 പരാതികള്‍ 

OCTOBER 5, 2026, 1:04 AM

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട ഇമേജ് തിരിച്ചുപിടിക്കാനുള്ള ഓട്ടത്തിലാണ് സിപിഎം. അതിനിടെയാണ് ഇടുത്തീ പോലെ സിപിഎം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബുവിനെതിരെ ഉയർന്നു വന്ന പരാതി. പരാതിക്കാരി പൊലീസിൽ പരാതി നൽകാത്ത പക്ഷം എങ്ങനെയും കേസ് ഒതുക്കി തീർക്കാനുള്ള തത്രപ്പാടിലാണ് പാർട്ടി നേതൃത്വം. 

പാര്‍ട്ടി അനുകൂല അഭിഭാഷക സംഘടനാ നേതാവ് കൂടിയായ അഭിഭാഷകയോട് അപമാര്യാദയായി പെരുമാറിയതുള്‍പ്പെടെ 11 പരാതികളാണ് സുരേഷ് ബാബുവിനെതിരെയുള്ളത്. അഭിഭാഷക ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ നല്‍കിയതായാണ് വിവരം. ആരോപണങ്ങള്‍ തെളിഞ്ഞാല്‍ സുരേഷ് ബാബുവിനെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്താനാണ് സാധ്യത.

ഇതിനിടെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കിയ ഇ.എന്‍ സുരേഷ് ബാബുവിനെതിരായ പരാതികള്‍ അന്വേഷിക്കാന്‍ സംസ്ഥാന നേതൃത്വം ഒരുങ്ങുകയാണെന്ന റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടിയുണ്ടാകും. ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയെങ്കിലും നിലവില്‍ സംസ്ഥാന കമ്മിറ്റിയംഗമാണ് സുരേഷ് ബാബു. പരാതികള്‍ നിലനില്‍ക്കേ സംസ്ഥാന കമ്മിറ്റിയംഗമായി തുടരുന്നത് പാര്‍ട്ടിക്ക് വീണ്ടും തലവേദന ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

vachakam
vachakam
vachakam

 ഒരുപക്ഷേ എല്ലാ ജില്ലകളിലെയും വിപുലീകൃത കമ്മിറ്റികള്‍ പൂര്‍ത്തിയായ ശേഷമാകും നടപടിയിലേക്ക് കടക്കുക.   സുരേഷ് ബാബുവിനെതിരായ നടപടി നവീകരണത്തിന്റെ ഭാഗമാണെന്ന് സിപിഎം നേതാവ് എന്‍.എന്‍ കൃഷ്ണദാസ് പറഞ്ഞു. നടപടി തിരുത്തലിന്റെ ഭാഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പ്രതികരിച്ചു.ജില്ലാ സെക്രട്ടറിക്കെതിരെ പരാതി കിട്ടിയോ ഇല്ലയോ എന്നതല്ല കാര്യം. വിപുലീകൃത കമ്മിറ്റി കൂടുന്നത് ഒഴിവാക്കേണ്ടവരെ ഒഴിവാക്കാനും ഉള്‍പ്പെടുത്തേണ്ടവരെ ഉള്‍പ്പെടുത്താനുമാണെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam