ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോയ വയനാട്ടിലെ ചൂരല്‍മല പാലത്തിനു പകരം പുതിയ ഹൈടെക് പാലം വരുന്നു; നിർമാണം ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി

NOVEMBER 14, 2026, 3:30 AM

കൽപ്പറ്റ: ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോയ വയനാട്ടിലെ ചൂരല്‍മല പാലത്തിനു പകരം പുതിയ ഹൈടെക് പാലം വരുന്നു.ചൂരൽമലയിൽ സൈന്യം നിർമിച്ച ബെയ്‍ലി പാലത്തിന് സമാന്തരമായാണ് പുതിയ പാലം ഒരുങ്ങുന്നത്.ഗര്‍ഡറുകള്‍ പരസ്പരം ചേര്‍ത്തുള്ള ബോസ്ട്രിങ് മാതൃകയിലാണ് നിര്‍മാണം.

പാലത്തിന്‍റെ നിര്‍മ്മാണ പ്രവർത്തനങ്ങൾ തുടങ്ങി. 34 കോടി രൂപ ചെലവില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് പാലം നിര്‍മ്മിക്കുന്നത്.നാല് വർഷം കൊണ്ട് പണി പൂർത്തിയാക്കാനാണ് ലക്ഷ്യം വെക്കുന്നത്.

ചൂരൽമല ടൗണിൽ നിന്ന് ആരംഭിച്ച് മറുകരയിൽ അട്ടമല -മുണ്ടക്കൈ റോഡുകൾ കൂടിച്ചേരുന്നിടത്താണ് പാലം അവസാനിക്കുക.പുഴയുടെ മുകളിൽ 107 മീറ്ററും ഇരു കരകളിലും 80 മീറ്ററും നീളം പാലത്തിനുണ്ടാവും. ഉയരം കൂട്ടി നിർമിക്കുന്നതിനാലാണ് ഇരു കരകളിലും 80 മീറ്റർ നീളത്തിൽ പണിയുന്നത്. പുഴയിലേക്ക് തൂണുകൾ ഇല്ലാത്ത രീതിയിലാണ് രൂപകൽപ്പന. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam