ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയില്‍ ഘോഷയാത്രയ്ക്കിടെ അമിത ശബ്ദത്തില്‍ ഡിജെ സംവിധാനം പ്രവര്‍ത്തിപ്പിച്ചതിനെ തുടര്‍ന്ന് 20 ദിവസം പ്രായമുള്ള നവജാത ശിശു മരിച്ചു. ബല്ലിയയിലെ മുദിയാരി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. ഉച്ചത്തിലുള്ള ശബ്ദം കേട്ട് ഭയന്ന കുഞ്ഞിന് ഹൃദയസ്തംഭനം സംഭവിക്കുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഘോഷയാത്രയുടെ ഭാഗമായ ഡിജെ വാഹനം വീടിന് സമീപമെത്തിയപ്പോള്‍, വീട്ടില്‍ കൈക്കുഞ്ഞുണ്ടെന്നും ശബ്ദം കുറയ്ക്കണമെന്നും കുടുംബാംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കുന്നതിന് പകരം, സംഘാടകര്‍ വാഹനം വീടിന് മുന്നില്‍ തന്നെ നിര്‍ത്തിയിട്ട് കൂടുതല്‍ ഉച്ചത്തില്‍ പാട്ടുകള്‍ വെച്ച് പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പരാതിപ്പെടുന്നു. ഈ സമയം അമ്മയ്‌ക്കൊപ്പം വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞ് അമിത ശബ്ദത്തിന്റെ ആഘാതത്തില്‍ മരണപ്പെടുകയായിരുന്നു.
സംഭവത്തില്‍ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഘോഷയാത്രയ്ക്ക് ഉപയോഗിച്ച ഡിജെ ഉപകരണങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്റെ മരണകാരണത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
