ചെന്നൈ: ഗ്രാനൈറ്റ് വ്യവസായിയും പോക്‌സോ കേസ് പ്രതിയുമായ ആര്‍. വീരമണിയുടെ ചെന്നൈയിലെ വീട്ടുപരിസരത്ത് അന്വേഷണ സംഘം നടത്തിയ പരിശോധന ഇന്നും തുടരും. പീഡനത്തിനിരയായ കുട്ടികളെ കൊലപ്പെടുത്തി വീരമണിയുടെ വീട്ടുപരിസരത്ത് കുഴിച്ചിട്ടിട്ടുണ്ടെന്ന ഡ്രൈവറുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് പൊലീസ് തിരച്ചില്‍ ആരംഭിച്ചത്. കുട്ടികളെ വീരമണിക്ക് എത്തിച്ചുനല്‍കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്ന ഡ്രൈവര്‍, വീരമണിയുടെ വസതി കുട്ടികളുടെ ശ്മശാനമാണെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്.
ആദ്യഘട്ട പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെങ്കിലും കൂടുതല്‍ ശാസ്ത്രീയമായ തിരച്ചിലിനാണ് പൊലീസ് ഒരുങ്ങുന്നത്. അതേസമയം, കേസില്‍ പ്രതിക്ക് വഴിവിട്ട സഹായങ്ങള്‍ ചെയ്തുനല്‍കിയെന്ന് കണ്ടെത്തിയ മൂന്ന് പൊലീസുകാരെ സര്‍ക്കാര്‍ കാത്തിരിപ്പ് പട്ടികയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം ചെന്നൈ പോക്‌സോ കോടതിയില്‍ സമര്‍പ്പിച്ച 720 പേജുള്ള കുറ്റപത്രത്തില്‍ ഈ ഉദ്യോഗസ്ഥരുടെ വീഴ്ചകളെക്കുറിച്ചും പരാമര്‍ശമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
