ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ ഹര്‍ജിയില്‍ തെരഞ്ഞടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ നോട്ടീസ്.
ഗ്യാനേഷ് ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തു എന്ന ആരോപണങ്ങൾ പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള ഫോം സിക്സിൽ (Form 6) മാറ്റം വരുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നൽകിയിരുന്നെന്ന ഗ്യാനേഷിന്‍റെ വാദം തള്ളിയ കോടതി, ഗ്യാനേഷ് കുമാറിനെതിരായ ഹർജികളിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു.
നിയമത്തോട് കമ്മീഷന്‍ സഹകരിക്കുമെന്നാണ് കരുതുന്നതെന്ന് കോടതി വ്യക്തമാക്കി. ഗ്യാനേഷിനെതിരായ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്.
ഫോം സിക്സിലെ മാറ്റത്തിന് അനുമതി നൽകിയിരുന്നില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഹർജിയിൽ പറഞ്ഞിരിക്കുന്ന ആരോപണങ്ങളിൽ ഒരു ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകാനാണ് ഉത്തരവ്. വോട്ടർപട്ടികയുമായി ബന്ധപ്പെട്ട പ്രധാന രേഖകളെല്ലാം കോടതി പരിശോധിക്കുമെന്നും, ഇലക്ഷൻ കമ്മീഷണറുടെ ഭാഗത്തുനിന്ന് ഏകപക്ഷീയമായ തീരുമാനങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയാൽ കർശനമായി ഇടപെടൽ നടത്തുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷൻ മുന്നറിയിപ്പ് നൽകി.
പത്ത് ദിവസത്തിനകം മറുപടി പറയണമെന്നും കമ്മീഷനോട് കോടതി നിര്‍ദ്ദേശിച്ചു. ഗ്യാനേഷ് കുമാറിനെ സസ്പെന്‍ഡ് ചെയ്യാനുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഏകപക്ഷീയ നടപടിയിൽ ചോദ്യങ്ങളുന്നനയിച്ച കോടതി ഫോം 6-ല്‍ വരുത്തിയ മാറ്റം അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി. മാറ്റം വരുത്തിയ ഫോം 6 തങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
