തിരുവനന്തപുരം: അനുവാദം ഇല്ലാതെയാണ് കേരള യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പൊലീസ് കയറിയതെന്നും ഹോസ്റ്റലിൽ കയറിയ മുഴുവൻ പൊലീസ്കാർക്കും എതിരെ നടപടി വേണമെന്നും മുൻ മന്ത്രി വി ശിവൻ കുട്ടി.
ആഭ്യന്തര വകുപ്പ് മന്ത്രി മാറിയല്ലോ, ആ മാറ്റം ആണ് പൊലീസിൽ കാണുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണി പെടുത്താൻ പൊലീസിന് എന്ത് അധികാരം എന്നും ശിവൻകുട്ടി ചോദിച്ചു.
താക്കീത് മാത്രം നൽകുന്നത് അംഗീകരിക്കാൻ ആകില്ല. നിയമവിരുദ്ധ കാര്യങ്ങൾക്ക് സംരക്ഷണം കിട്ടുമെന്നാണ് ചില പൊലീസുകാർ കരുതുന്നത്. പ്ലസ് ടു വിദ്യാർത്ഥികൾക്ക് അഡീഷണൽ സീറ്റ് അനുവദിച്ച വിഷയത്തിലും ശിവൻകുട്ടി പ്രതികരിച്ചു.
അധിക ബാച്ച് അനുവദിച്ചത് എയ്ഡഡ് മേഖലയിലാണെന്നും മുൻ ഗവൺമെൻറ് സർക്കാർ മേഖലയിൽ ആണ് സീറ്റ് അനുവദിച്ചത്. അധ്യാപക നിയമന ഇൻറർവ്യൂ ബോർഡിൽ മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരെ നിയമിച്ചത് അഴിമതി നടത്താനാണ്. 300 കോടി രൂപയുടെ അഴിമതിക്ക് വഴി ഒരുങ്ങുന്നുണ്ട്. ലീഗ് നേതാക്കളുടെ സ്കൂളുകൾക്കാണ് അധിക ബാച്ച് അനുവദിച്ചത്. ഒഴിഞ്ഞു കിടക്കുന്ന ബാച്ച് മാറ്റിയാൽ മതിയായിരുന്നു. അവർ വിഷയ വിദഗ്ദർ ആണോ? എന്നും ശിവൻകുട്ടി ചോദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
