എ.​കെ.​ആ​ന്‍റ​ണി​യു​ടെ ഭാ​ര്യ എ​ലി​സ​ബ​ത്ത് ന​ൽ​കി​യ പ​രാ​തി; ഭ​ർ​ത്താ​വിനെയും കൂ​ട്ടി സ്റ്റേ​ഷ​നി​ലെ​ത്താ​ൻ പൊ​ലി​സ്

NOVEMBER 18, 2026, 11:15 PM

തി​രു​വ​ന​ന്ത​പു​രം: മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ എ.​കെ.​ആ​ന്‍റ​ണി​യു​ടെ ഭാ​ര്യ എ​ലി​സ​ബ​ത്ത് ആ​ന്‍റ​ണി നൽകിയ പരാതിയിൽ പൊലീസ് നൽകിയ മറുപടി ശ്രദ്ധേയമാകുന്നു.

കഴിഞ്ഞ ദിവസമാണ് എ​ലി​സ​ബ​ത്ത് ആ​ന്‍റ​ണി​  ഇ-​മെ​യി​ൽ വ​ഴി​  പ​രാ​തി ന​ൽ​കി​യ​ത്. വീ​ട്ടി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി പ​ണം വാ​ങ്ങി​യ ക​രാ​റു​കാ​ര​ൻ പ​ണി പൂ​ർ​ത്തി​യാ​ക്കി​യി​ല്ലെ​ന്നാ​യി​രു​ന്നു പ​രാ​തി. ഇ​യാ​ളെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് എ​ലി​സ​ബ​ത്ത് പൊ​ലി​സി​നെ സ​മീ​പി​ച്ച​ത്. എ​ലി​സ​ബ​ത്ത് പേ​രി​നൊ​പ്പം വൈ​ഫ് ഓ​ഫ് എ.​കെ. ആ​ന്‍റ​ണി എ​ന്നാ​യി​രു​ന്നു രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. 

ഈ പ​രാ​തി​ക്ക് മ​റു​പ​ടി​യാ​യി ഭ​ർ​ത്താ​വി​നെ​യും കൂ​ട്ടി സ്റ്റേ​ഷ​നി​ലെ​ത്താ​ൻ ആ​വ​ശ്യ​പ്പെടുകയായിരുന്നു മ്യൂ​സി​യം പൊ​ലി​സ്.

vachakam
vachakam
vachakam

മു​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ഭാ​ര്യ​യാ​ണെ​ന്ന് മ​ന​സി​ലാ​കാ​തെ​യാ​ണ് പ​രാ​തി​ക്കാ​രി​യെ വി​ളി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ൻ ഭ​ർ​ത്താ​വി​നൊ​പ്പം സ്റ്റേ​ഷ​നി​ലെ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്.  

പി​ന്നീ​ട് ആ​ണ് പൊ​ലി​സി​ന് പ​രാ​തി​ക്കാ​രി എ.​കെ. ആ​ന്‍റ​ണി​യു​ടെ ഭാ​ര്യ​യാ​ണെ​ന്ന് മ​ന​സി​ലാ​യ​ത്. ഇ​തോ​ടെ എ​ലി​സ​ബ​ത്തി​നെ നേ​രി​ൽ ക​ണ്ട് ക്ഷ​മാ​പ​ണം ന​ട​ത്ത​ണ​മെ​ന്ന് പൊ​ലി​സ് ക​മ്മി​ഷ​ണ​ർ മ്യൂ​സി​യം എ​സ്എ​ച്ച്ഒ​യ്ക്ക് നി​ർ​ദേ​ശം ന​ൽ​കി.

എ​ന്നാ​ൽ അ​തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നാ​യി​രു​ന്നു എ​ലി​സ​ബ​ത്ത് ആ​ന്‍റ​ണി​യു​ടെ മ​റു​പ​ടി. തു​ട​ർ​ന്ന് പൊ​ലി​സ് ക​രാ​റു​കാ​ര​നെ വി​ളി​ച്ചു​വ​രു​ത്തി എ​ത്ര​യും വേ​ഗം പ​ണി പൂ​ർ​ത്തി​യാ​ക്കി ന​ൽ​കാ​ൻ അ​റി​യി​ച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam