എൽപിഎസ്ടി സമരം: സമരക്കാരുടെ ആവശ്യത്തിന്  എതിർപ്പറിയിച്ച് ധനവകുപ്പ്

NOVEMBER 18, 2026, 7:20 PM

തിരുവനന്തപുരം: അധ്യാപക-വിദ്യാ‍ർത്ഥി അനുപാതം കുറയ്ക്കണമെന്ന എൽപിഎസ്ടി സമരക്കാരുടെ നി‍ർദ്ദേശത്തിന് മന്ത്രിസഭയിൽ എതി‍ർപ്പ്. 

അധ്യാപക വിദ്യാർത്ഥി അനുപാതം 1:25 ആക്കണമെന്ന സമരക്കാരുടെ ആവശ്യം മന്ത്രിസഭ അംഗീകരിച്ചില്ല. നിർദ്ദേശം നടപ്പിലാക്കിയാൽ ഒരു വർഷം സംസ്ഥാനത്തിനുണ്ടാകുന്നത് 45 കോടിയുടെ അധിക ബാധ്യതയാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് ധനവകുപ്പ് നിർദ്ദേശത്തെ എതിർത്തത്.

എന്നാൽ, ആവശ്യത്തിൽ നിന്ന് ഉദ്യോഗാ‍ത്ഥികൾ പിന്നോട്ട് പോയില്ല. അനുപാതം കുറയ്ക്കാനാകില്ല എന്ന് സ‍ർക്കാരും നിലപാട് കടുപ്പിച്ചു. സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടിയാണ് ധനവകുപ്പ് നിർദ്ദേശത്തെ എതിർത്തത്.

vachakam
vachakam
vachakam

 ഉദ്യോഗാർത്ഥികൾ മുന്നോട്ടുവെച്ച ബദൽ നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യും. അടുത്തയാഴ്ചയിലെ ചർച്ചയിൽ നിലപാടറിയും വരെ സമരം തുടരുമെന്ന് ഉദ്യോഗാ‍ർത്ഥികൾ വ്യക്തമാക്കി.

വളർമതിയുമായി വിദ്യാഭ്യാസ മന്ത്രി നടത്തിയ കൂടിക്കാഴ്ചയിലും ഫോ‍ർമുല ഫലിച്ചില്ല. അനുപാതം കുറയ്ക്കുന്നതിലെ സാങ്കേതിക പ്രശ്നങ്ങൾ മന്ത്രി ച‍ർച്ചയിൽ നിരത്തി.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam