കൊല്ലം: റേഷൻ കട ജീവനക്കാരനെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട പ്രതി പിടിയിൽ. കടയ്ക്കൽ വയലായിലാണ് സംഭവം.
കുളത്തൂപ്പുഴ സ്വദേശി വിൽസൺ (65) ആണ് പിടിയിലായത്. വയലായിൽ റേഷൻകട നടത്തി വന്നിരുന്ന അനിൽകുമാർ (62) ആണ് കൊല്ലപ്പെട്ടത്.
റേഷൻ കടയിൽ വച്ചാണ് അനിൽകുമാറിനെ കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിനു ശേഷം പ്രതി അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. സാമ്പത്തിക തർക്കങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.
കൃത്യത്തിന് ശേഷം മൊബൈൽ ഫോൺ ഓഫ് ചെയ്ത് പത്തനാപുരത്ത് നിന്ന് മാനന്തവാടി ബസിൽ കയറി രക്ഷപ്പെട്ട പ്രതിയെ കൂത്താട്ടുകുളത്തുവച്ചാണ് കടയ്ക്കൽ പൊലിസ് പിടികൂടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
