പത്മജ വേണുഗോപാൽ ബിജെപിയിൽ നിന്ന് ഇന്ന് രാജി പ്രഖ്യാപിക്കുമെന്ന് സൂചന

NOVEMBER 18, 2026, 11:24 PM

തൃശൂർ: കോൺഗ്രസ് നേതൃത്വവുമായി ഉടക്കി ബിജെപിയിൽ ചേർന്ന ദേശീയ സമിതി അംഗം പത്മജ വേണുഗോപാൽ ബിജെപിയിൽ നിന്ന് ഇന്ന് രാജി പ്രഖ്യാപിക്കുമെന്ന് സൂചന.

വ്യക്തിപരമായ കാരണങ്ങളാലാണെന്നാണ് വിശദീകരണമെങ്കിലും ബിജെപിയിൽ പ്രതീക്ഷിച്ച പദവികളോ സ്ഥാനമാനങ്ങളോ ലഭിക്കാത്തതും അവഗണന നേരിടേണ്ടിവന്നതുമാണ് പത്മജയുടെ തീരുമാനത്തിനു പിന്നിലെന്നാണ് വിവരം.

 ദേശീയ സമിതി അംഗമായ പത്മജ ബിജെപിയിലെ തന്റെ ഭാവിയെക്കുറിച്ച് ദേശീയ, സംസ്ഥാന നേതൃത്വങ്ങളുമായി നടത്തിയ ചർച്ചകൾ ഫലം കാണാതെ വന്നതോടെയാണ് ഈ നീക്കം. അടുത്ത ദിവസങ്ങളിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരന് രാജിക്കത്ത് കൈമാറിയേക്കുമെന്നും വിവരമുണ്ട്. പത്മജയോടൊപ്പം ബിജെപിയിലെത്തിയ ചില പ്രവർത്തകരും കോൺഗ്രസിലേക്ക് തിരിച്ചുവരാൻ താൽപ്പര്യം പ്രകടിപ്പിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

vachakam
vachakam
vachakam

 ബിജെപിയുമായുള്ള തന്‍റെ ബന്ധം കുടുംബബന്ധം ഇല്ലാതാക്കുന്നതായി പത്മജ പ്രതികരിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ബിജെപി സംസ്ഥാനനേതൃത്വത്തെ അറിയിച്ചു. കുടുംബപ്രശ്നമായതിനാല്‍ തുടര്‍ചര്‍ച്ചയില്ലെന്ന് അവര്‍ വ്യക്തമാക്കി. ബിജെപി സംസ്ഥാന നേതൃത്വം ഒറ്റപ്പെടുത്തിയെന്നും പത്മജ പറഞ്ഞു.

അതേസമയം, ബിജെപി വിട്ട് പത്മജ കോൺഗ്രസിലേക്ക് തന്നെ എത്തുമെന്നാണ് സൂചന. സഹോദരനും മന്ത്രിയുമായ കെ. മുരളീധരൻ അടക്കം ഇതിനെ സ്വാഗതം ചെയ്തിട്ടുണ്ട്. പാർട്ടിയിലെ ഉന്നത നേതാക്കളുമായി പത്മജ ആശയവിനിമയത്തിലുമാണ്. എന്നാൽ, ഇതു സംബന്ധിച്ച് പരസ്യ പ്രതികരണത്തിന് പത്മജ മുതിർന്നിട്ടില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam