ഷൂ​വി​ന​ടി​യി​ൽ ഒ​ളി​പ്പി​ച്ച് സ്വ​ർ​ണ​ക്ക​ട​ത്ത്; ക​ണ്ണൂ​ർ സ്വ​ദേ​ശി പി​ടി​യി​ൽ 

NOVEMBER 18, 2026, 11:18 PM

കൊ​ണ്ടോ​ട്ടി: ഷൂ​വി​ൻറെ അ​ടി​ഭാ​ഗ​ത്ത് ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച ഏ​ക​ദേ​ശം ര​ണ്ടു​കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണം പി​ടി​കൂ​ടി. ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലാണ് സംഭവം.   

ക​ണ്ണൂ​ർ പാ​തി​രി​യോ​ട് സ്വ​ദേ​ശി​യാ​യ അ​സ്സു (47) ആണ് പിടിയിലായത്. ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​യു​ടെ പ്ര​ത്യേ​ക സ്‌​ക്വാ​ഡും ക​രി​പ്പൂ​ർ പൊ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

തു​ട​ർ​ന്ന് പ്ര​തി​യെ​യും പി​ടി​കൂ​ടി​യ സ്വ​ർ​ണ​വും തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി കോ​ഴി​ക്കോ​ട് ക​സ്റ്റം​സ് പ്രി​വ​ൻറീവ് വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി.

vachakam
vachakam
vachakam

1467 ഗ്രാം ​സ്വ​ർ​ണ​മി​ശ്രി​ത​മാ​ണ് ഇ​യാ​ളി​ൽ നി​ന്നും ക​ണ്ടെ​ടു​ത്ത​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ 1.45-ഓ​ടെ ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ എ​യ​ർ​ഇ​ന്ത്യ എ​ക്‌​സ്‌​പ്ര​സ് വി​മാ​ന​ത്തി​ലാ​ണ് ഇ​യാ​ൾ എ​ത്തി​യ​ത്. കാ​ലി​ൽ ധ​രി​ച്ചി​രു​ന്ന ഷൂ​സി​ൻറെ  ഇ​രു സോ​ളു​ക​ളി​ലു​മാ​യി ക​റു​ത്ത തു​ണി​യി​ൽ പൊ​തി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു സ്വ​ർ​ണ​മി​ശ്രി​തം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ഇ​തി​ൽ ഒ​രു സോ​ളി​ൽ 733.6 ഗ്രാ​മും മ​റ്റേ സോ​ളി​ൽ 733.4 ഗ്രാ​മു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam