പിഎം ശ്രീയിൽ ഒപ്പിട്ടത് അബദ്ധമായിരുന്നുവെന്ന് സിപിഐ: അങ്ങനെ പറയുന്നത് ശരിയല്ലെന്ന് വി ശിവൻകുട്ടി

NOVEMBER 18, 2026, 10:59 PM

തിരുവനന്തപുരം: പിഎം ശ്രീയിൽ ഒപ്പിട്ടത് അബദ്ധമായിരുന്നുവെന്നാണ് സിപിഐയുടെ അന്നത്തെയും ഇന്നത്തെയും നിലപാട്.

സിപിഐയുടെ നിലപാട് തന്നെ ആവർത്തിക്കുകയാണ്  എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. എന്നാൽ ഈ അഭിപ്രായം തള്ളിയിരിക്കുകയാണ്  മുൻ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 

 പിഎം ശ്രീയിൽ ഒപ്പിടേണ്ടി വന്ന സാഹചര്യം ബോധിപ്പിച്ചതാണെന്നും അതിലെ നിലപാടും പല തവണ വ്യക്തമാക്കിയതാണെന്നും  അബദ്ധം സംഭവിച്ചു എന്ന് പറയുന്നത് ശരിയല്ലെന്നും വി ശിവൻകുട്ടി  പറഞ്ഞു.  നിലപാട് വ്യക്തമാക്കിയിട്ടും സിപിഐ എന്തുകൊണ്ട് ഇത് ആവർത്തിക്കുന്നു എന്ന് അറിയില്ല. കാവിവത്കരണം തടയാൻ സ്വീകരിച്ച നടപടികൾ എന്തുകൊണ്ട് സിപിഐ പറയുന്നില്ല. എപ്പോഴും പിഎം ശ്രീ മാത്രം മനസ്സിൽ കൊണ്ടുനടക്കുന്നത് ശരിയല്ലെന്നും ശിവൻകുട്ടി പറഞ്ഞു. പിഎം ശ്രീ നടപ്പാക്കുന്നത് സംബന്ധിച്ച് നിലവിലെ സർക്കാർ രൂപീകരിച്ച ഉപസമിതിയുടെ പ്രവർത്തനങ്ങൾ മരവിച്ചു കിടക്കുന്നതിൽ വി ശിവൻകുട്ടി വിമർശനം ഉന്നയിച്ചു.

vachakam
vachakam
vachakam

പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പിട്ടത് പ്രത്യേക സാഹചര്യത്തിലാണ്. കോടിക്കണക്കിന് രൂപയുടെ കേന്ദ്ര ഫണ്ട് കേരളത്തിന് കിട്ടുന്നില്ലെന്ന പ്രശ്നം ഉണ്ടായിരുന്നു. ധാരണാപത്രത്തിൽ ഒപ്പുവെക്കുന്നതുമായി ബന്ധപ്പെട്ട് കൂടിയാലോചനകൾ നടത്തിയില്ല എന്നത് ശരിയാണ്. കാര്യങ്ങൾ കുറച്ചുകൂടി മനസ്സിലാക്കിയ ശേഷമാണ് പദ്ധതിയിൽ നിന്ന് പിന്മാറിയത്. അബദ്ധത്തിൽ ഒപ്പിട്ടതാണെന്ന വാദം ശരിയല്ലെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam