പനാജി: മഹാരാഷ്ട്രയിലെ ഖോപോളിയിൽ മലയാളി വയോധികയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ഗോവയിൽ പിടിയിലായി.
മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പൊലിസ് വ്യക്തമാക്കി. നേപ്പാൾ സ്വദേശിയായ യഷ് താപ്പേയാണ് കസ്റ്റഡിയിലായത്. പ്രതി ലഹരിക്ക് അടിമയാണെന്നും പൊലിസ് അറിയിച്ചു.
ആലപ്പുഴ സ്വദേശിനിയായ എഴുപത്തിയൊന്നുകാരി മഹേശ്വരിയെ കഴിഞ്ഞ ബുധനാഴ്ചയാണ് ഖോപോളിയിലെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ഫോണിൽ വിളിച്ച് കിട്ടാതിരുന്നതോടെയാണ് ബന്ധുക്കൾ പൊലിസിനെ അറിയിച്ച് ഫ്ലാറ്റിൽ എത്തിയത്. ഫ്ലാറ്റ് പുറത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മഹേശ്വരി താമസിച്ചിരുന്ന ഫ്ലാറ്റിന് സമീപം കുടുംബത്തോടൊപ്പം താമസിച്ചിരുന്ന യഷ് താപ്പേയിലേക്ക് പൊലിസ് എത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
