ഷുക്കൂർ വധക്കേസിൽ പ്രതികരിക്കാതെ പി. ജയരാജൻ 

NOVEMBER 18, 2026, 11:08 PM

കൊച്ചി: ഷുക്കൂർ വധക്കേസിലെ കോടതി വിധിക്ക് മുമ്പ് പ്രതികരിക്കാനില്ലെന്ന് സിപിഎം നേതാവ് പി. ജയരാജൻ. 

കോൺഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും ഉൾപ്പെടെ എല്ലാവരും കാത്തിരിക്കുന്ന വിധിയാണിതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ജയരാജൻ. മാധ്യമങ്ങൾ ഈ ദിവസത്തിന് വലിയ പ്രാധാന്യം നൽകുന്നുണ്ടാകാം.

എന്നാൽ താൻ ഇതിനെ സാധാരണ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി മാത്രമാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.  കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ കാലങ്ങളിൽ വലിയ ചർച്ചകൾ നടന്നിട്ടുണ്ടെന്നും വിവിധ തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിട്ടുണ്ടെന്നും ജയരാജൻ പറഞ്ഞു.

vachakam
vachakam
vachakam

കമ്മ്യൂണിസ്റ്റുകാർ വിചാരണ നടത്തി കൊലപ്പെടുത്തി എന്ന തരത്തിലുള്ള വാർത്തകൾ വരെ വന്നിരുന്നു. എന്നാൽ വിധി വരുന്നതിന് മുമ്പ് അതേക്കുറിച്ച് പ്രതികരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam