സ്വർണക്കുടം നൽകാമെന്ന് വാഗ്ദാനം ചെയ്ത് അഭിഭാഷകനെ കബളിപ്പിക്കാൻ ശ്രമം

NOVEMBER 18, 2026, 7:24 PM

പാലക്കാട്: സ്വർണക്കുടം നൽകാമെന്ന് വാഗ്ദാനം ചെയ്ത് അഭിഭാഷകനെ കബളിപ്പിക്കാൻ ശ്രമം. 

അസം സ്വദേശിയാണെന്നും മുൻപ് വീട്ടിൽ പെയിന്റിംഗ് പണിക്ക് വന്നിട്ടുണ്ടെന്നും പരിചയപ്പെടുത്തിയ ഒരാളാണ് അഭിഭാഷകനെ വിളിച്ചത്. കിണർ പണിക്കിടെ സ്വർണ്ണക്കുടം ലഭിച്ചു, അത് കുറഞ്ഞ വിലയ്ക്ക് നൽകാമെന്നായിരുന്നു വാഗ്ദാനം. സംശയം തോന്നിയ അഭിഭാഷകൻ താല്പര്യമില്ലെന്ന് അറിയിച്ചു.

വിശ്വാസ്യത നേടുന്നതിനായി തട്ടിപ്പുകാരൻ ചെറിയൊരു സ്വർണ്ണക്കുടത്തിന്റെ വീഡിയോ വാട്സ്ആപ്പിലൂടെ അയച്ചുനൽകി.

vachakam
vachakam
vachakam

വീഡിയോ കണ്ടപ്പോൾ തന്നെ തട്ടിപ്പാണെന്ന് മനസ്സിലാക്കിയ അഭിഭാഷകൻ ഉടൻതന്നെ ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. സംഭവത്തിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ​ഒറ്റപ്പാലത്തെ ഹൈക്കോടതി അഭിഭാഷകനായ ആർ പി ശ്രീനിവാസനെയാണ് ഫോൺ കോളിലൂടെ കബളിപ്പിക്കാൻ ശ്രമം നടന്നത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam