കൊച്ചി: ഇ.എൻ. സുരേഷ് ബാബുവിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ ശക്തമായ നടപടി വേണമെന്ന് കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ്.
പാർട്ടിക്കുള്ളിൽ തന്നെ ഒത്തുതീർപ്പാക്കുന്ന രീതി വേണ്ട, പൊലിസ് അന്വേഷണം നടക്കണമെന്നും ദീപ്തി പറഞ്ഞു.കേരളത്തിൽ അൽപ്പമെങ്കിലും ഉളുപ്പുള്ള സിപിഎം സ്ത്രീ രാഷ്ട്രീയക്കാരോ പൊതു പ്രവർത്തകരോ ഉണ്ടെങ്കിൽ ഇതിൽ ഇടപെടണം. ശ്രീമതി ടീച്ചർ പറഞ്ഞ കാര്യം നമ്മൾ മറന്നിട്ടില്ല, തീവ്രത കൂടിയിട്ടില്ല, തീവ്രത അളന്നിട്ട് മാത്രമാണ് നടപടി എടുക്കുന്നത് എന്ന് പറഞ്ഞു. പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി. ശശിക്കെതിരെ എന്തെല്ലാം പരാതികൾ വന്നിരുന്നു.
കേരളത്തിലെ സ്ത്രീകൾക്ക് ഒരു പീഡന പരാതി ഉണ്ടായാൽ, സിപിഎംകാർ പ്രതിസ്ഥാനത്ത് ആണെങ്കിൽ അത് പാർട്ടിക്കുള്ളിൽ ഒത്തുതീർപ്പാക്കുക എന്നുള്ള രീതി തുടരുകയാണ്. കഴിഞ്ഞ ഇടതുപക്ഷ കാലഘട്ടത്തിൽ ഒരു കോൺഗ്രസ് നേതാവിനെതിരെ ഉയർന്നു വന്ന പരാതി, ഇ-മെയിലിലൂടെ കിട്ടിയ പരാതിയാണ് അന്നത്തെ കെപിസിസി പ്രസിഡൻറ് ഡിജിപിക്ക് കൈമാറിയത്. കേരളത്തിലെ സ്ത്രീകൾക്ക് നീതിയും ന്യായവും ലഭിക്കണം.
യുഡിഎഫ് ഭരിക്കുന്ന കാലഘട്ടത്തിൽ പാർട്ടിക്കുള്ളിൽ പരാതികൾ തീർപ്പാക്കുന്ന രീതി തുടർന്നു കൊണ്ടു പോകാനാവില്ലെന്നും ദീപ്തി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
