തദ്ദേശ ജനപ്രതിനിധികൾക്കും  ഓണറ്റേറിയം കൂട്ടാൻ തീരുമാനം

OCTOBER 29, 2026, 10:38 AM

തിരുവനന്തപുരം: മന്ത്രിമാരുടെയും എം എൽ എമാരുടെയും ശമ്പള വർധനവിനുള്ള ബില്ല്, നിയമസഭ പാസാക്കിയിരുന്നു. പിന്നാലെ തദ്ദേശ ജനപ്രതിനിധികൾക്കും സന്തോഷം തരുന്ന കാര്യം സർക്കാർ അറിയിച്ചിരിക്കുകയാണ്. 

തദ്ദേശ ജനപ്രതിനിധികൾക്കും ഓണറേറിയം ഉടൻ തന്നെ കൂട്ടുമെന്ന് സർക്കാർ അറിയിച്ചു. അൻവർ സാദത്ത് എം എൽ എയുടെ സബ്മിഷന് രേഖാ മുലം നൽകിയ മറുപടിയിലാണ് ഇക്കാര്യം സർക്കാർ വ്യക്തമാക്കിയത്.  അടുത്തവർഷം ജനുവരി 1 മുതൽ പുതുക്കിയ ഓണറേറിയും നൽകും എന്ന് സർക്കാർ നിയമസഭയിൽ വ്യക്തമാക്കി. 

 അതേസമയം മന്ത്രിമാരുടെയും എം എൽ എമാരുടെയും ശമ്പളം വർദ്ധിപ്പിച്ച് ബില്ല് പാസാക്കിയ സർക്കാർ നടപടിയോട് യോജിപ്പില്ലെന്നും മോശം സാമ്പത്തികാവസ്ഥയിലുള്ള സംസ്ഥാനത്തെ സർക്കാരിന്റെ നടപടി തെറ്റാണെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ എം എൽ എ.

vachakam
vachakam
vachakam

വർദ്ധിപ്പിച്ച ശമ്പളവും അലവൻസുകളും സ്വീകരിക്കില്ല. എം എൽ എ എന്ന നിലയിൽ ലഭിക്കുന്ന എല്ലാ അലവൻസുകളും നേമം മണ്ഡലത്തിലെ പാവപ്പെട്ട ജനങ്ങൾക്കായി വിനിയോഗിക്കുമെന്നും രാജീവ്‌ ചന്ദ്രശേഖർ വ്യക്തമാക്കി. ആശാ വർക്കർമാർക്കും പി എസ് സി ഉദ്യോഗർത്ഥികൾക്കും നീതി നൽകാത്ത സർക്കാർ, എം എൽ എ മാരുടെയും മന്ത്രിമാരുടെയും ശമ്പളം വർധിപ്പിക്കുന്നത് ശരിയല്ല. ജനവിരുദ്ധ നയങ്ങൾ പിന്തുടരുന്നതിൽ പിണറായി വിജയൻ സർക്കാരും വി ഡി സതീശൻ സർക്കാരും തമ്മിൽ വത്യാസമില്ലെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ അഭിപ്രായപ്പെട്ടു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam