കൊച്ചി : നെടുമ്പാശേരി മിനി കൂപ്പര്‍ അപകടത്തിൽ കൂടുതൽ പരിശോധന. അപകടം നടക്കുമ്പോൾ, കാര്‍ ബ്രേക്ക് ചെയ്തിരുന്നോ എന്നറിയാനാണ് പരിശോധന നടത്തിയത്. കുറ്റപത്രം ബലപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് നടപടി.
മിനികൂപ്പർ കാര്‍ കമ്പനിയുടെ സാങ്കേതിക വിദഗ്ദരെത്തി വാഹനം പരിശോധിച്ചു. ദില്ലിയിൽ നിന്നാണ് സാങ്കേതിക വിദഗ്ധരെത്തിയത്. ഇതിനിടെ വിമാനത്താവള റോഡിൽ വീണ്ടും മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തി. കൂടുതൽ സുരക്ഷ ക്രമീകരണം ഏര്‍പ്പെടുത്തുന്നതിന്‍റെ ഭാഗമായായിരുന്നു പരിശോധന.
ഒക്ടോബർ 11 ന് നെടുമ്പാശേരി എയര്‍പോർട്ട് റോഡിൽ വെച്ചാണ് അപകടം ഉണ്ടായത്. ഒന്നാം പ്രതി സുഹൈൽ സജീവ് മദ്യപിച്ച് ഓടിച്ച വാഹനമിടിച്ച് 3 പേരാണ് മരിച്ചത്. വയനാട് മടക്കിമല സ്വദേശിനി ദേവിക സന്തോഷ്, പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപിക, കർണാടക സുള്യ സ്വദേശി ഇയാസ് എന്നിവരാണ് സ്കൂട്ടറിൽ സഞ്ചരിക്കവെ കാറിടിച്ച് തൽക്ഷണം മരിച്ചത്. വാഹനം ഓടിച്ച സുഹൈൽ സജീവിനെതിരെ നരഹത്യക്കുറ്റവും, കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്കെതിരെ പ്രേരണാക്കുറ്റവുമാണ് ചുമത്തിയിട്ടുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
