വാഗ്ദാനങ്ങളൊന്നും ബിജെപി പാലിച്ചില്ല; പത്മജക്ക് പിന്നാലെ ബിജെപി വിട്ട് പത്മിനി തോമസ്

NOVEMBER 19, 2026, 10:40 PM

തിരുവനന്തപുരം: പത്മജക്ക് പിന്നാലെ പത്മിനി തോമസും ബിജെപി വിട്ടു.ഇന്ന് പത്മിനി രാജിക്കത്ത് സമർപ്പിക്കും.ബിജെപിയിലേക്ക് പോയത് എടുത്ത് ചാട്ടമായിപ്പോയി എന്ന് അവർ പറഞ്ഞു.

പരിഗണന തീരെ ലഭിച്ചില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനം ഉണ്ടായിരുന്നു. ഉപാധി വെച്ചല്ല ബിജെപിയിലേക്ക് വന്നതെന്ന് പത്മിനി പറഞ്ഞു.വാഗ്ദാനങ്ങളൊന്നും ബിജെപി പാലിച്ചില്ല. ആശയപരമായി എല്ലാ കാര്യങ്ങളോടും യോജിപ്പില്ലായിരുന്നു. തെറ്റ് തിരുത്തുകയാണെന്നും കോൺഗ്രസിലേക്ക് മടങ്ങാനാണ് തീരുമാനമെന്നും പത്മിനി അഭിപ്രായപ്പെട്ടു.

പത്മജയുടെ രാജിയല്ല പ്രചോദനം. ഒരു വർഷം മുമ്പേ തീരുമാനം എടുത്തതാണ്. രാജിക്കത്ത് ഇന്ന് കൈമാറും. ഒന്നും ആഗ്രഹിച്ചല്ല കോൺഗ്രസിലേക്ക് പോകുന്നത്. ഞാൻ കുടുംബത്തിലേക്കാണ് തിരിച്ചു വരുന്നത്. തെറ്റുപറ്റിയാൽ തിരുത്തണം. അതിനുള്ള അവസരം നേതൃത്വം നൽകണമെന്നും ചൊവ്വാഴ്ച കെപിസിസി അധ്യക്ഷനെ കാണുമെന്നും പത്മിനി കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

കോൺഗ്രസിലേക്ക് തിരികെ പോവുന്നതിൻ്റെ ഭാ​ഗമായി കെപിസിസി അധ്യക്ഷനുമായി ഫോണിൽ സംസാരിച്ചുവെന്നും തന്റെ അതേ വികാരമാണ് ആർ ശ്രീലേഖക്കും ഉള്ളതെന്നും പത്മിനി തോമസ് മാധ്യമങ്ങളോട് വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam