സംസ്ഥാനത്ത് വീണ്ടും ഇ ഡി റെയ്ഡ്; പരിശോധന നടക്കുന്നത് അഞ്ച് ജില്ലകളിലായുള്ള വീടുകളിൽ

NOVEMBER 19, 2026, 9:24 PM

സംസ്ഥാനത്ത് വീണ്ടും ഇ ഡി റെയ്ഡ്.വിദേശനാണ്യ വിനിമയ ചട്ടലംഘനം, ഹവാല, സ്വർണ്ണക്കടത്ത് ഇടപാടുകളുമായി ബന്ധപ്പെട്ടാണ് സംസ്ഥാനത്തെ പത്തിടങ്ങളിൽ ഇ.ഡി വ്യാപക പരിശോധന നടത്തുന്നത്.രാവിലെ മുതലാണ് ഇ.ഡി ഉദ്യോഗസ്ഥർ റെയ്ഡ് ആരംഭിച്ചത്.

കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന നടത്തുന്നത്.അനധികൃത പണമിടപാടുകളും സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട രേഖകളും ഡിജിറ്റൽ തെളിവുകളും കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഇ.ഡിയുടെ നീക്കം.

കാസർഗോഡ് ജില്ലയിൽ രണ്ടിടങ്ങളിലാണ് പരിശോധന നടക്കുന്നത്. തളങ്കര ബാംഗോഡുള്ള അഹമ്മദ് സമീർ ചെംഗള അബൂബക്കറിന്റെ 'സൈനബ മൻസിൽ' എന്ന വീട്ടിലും, ചെമ്പിരിക്ക ചന്ദ്രഗിരിയിലുള്ള ഷാഫി ചെമ്പിരിക്കയിലിന്റെ 'ചാപ്പ ഹൗസിലുമാണ്' ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്.പാലക്കാട് ജില്ലയിൽ കുമരനല്ലൂരിലുള്ള അബ്ദുൾ റൗഫിന്റെ കാകിടി ഹൗസ് എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്. 

vachakam
vachakam
vachakam

മലപ്പുറം വേങ്ങര ചേരൂരിലുള്ള മുഹമ്മദ് ആഷിഖ് കല്ലുപറമ്പന്റെ വീട്, താനൂർ (താനാളൂർ) കെ. പുരത്തുള്ള യൂനസിന്റെ പാലക്കാവളപ്പിൽ ഹൗസ് എന്നിവിടങ്ങളിലും കണ്ണൂർ ഇരിവേരിയിലെ മുഹമ്മദ് വലീദ് പാലപ്പെട്ടിയുടെ വട്ടക്കണ്ടി ഹൗസ്, കോഴിക്കോട് കുന്നമംഗലത്തുള്ള മുഹമ്മദ് ജൗഹർ എം.കെയുടെ (മാല കുഴിയിൽ ജൗഹർ) വീട്, കൊയിലാണ്ടി മടക്കരയിലെ നൗഷാദ് വളപ്പിലിന്റെ വീട്ടിലുമാണ് പരിശോധന.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam