കെപിസിസിക്കെതിരായ കോടതിയലക്ഷ്യ നടപടി അവസാനിപ്പിക്കണം; സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് സണ്ണി ജോസഫ്

NOVEMBER 19, 2026, 8:54 PM

ദില്ലി: കെപിസിസിക്കെതിരായ കോടതിയലക്ഷ്യ നടപടി അവസാനിപ്പിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്.കെപിസിസിക്കായി സുഭാഷ് ചന്ദ്രൻ ആൻഡ് കവിത അസോസിയേറ്റ്സ് ആണ് സത്യവാങ്മൂലം നൽകിയത്. 

ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരായ എക്സ് പോസ്റ്റിൽ കെപിസിസിക്കെതിരെ സുപ്രീം കോടതി രൂക്ഷ വിമർശനം നടത്തിയിരുന്നു. കോടതിയെ ഇടിച്ചു താഴ്ത്തിയാൽ ഇരുമ്പ് മുഷ്‌ടി കൊണ്ട് നേരിടുമെന്നായിരുന്നു സുപ്രീംകോടതി മുന്നറിയിപ്പ് നൽകിയത്.

ഇതിന് പിന്നാലെ കെപിസിസിയുടെ ഔദ്യോഗിക എക്സ് പേജിൽ വിവാദ പോസ്റ്റിട്ട വ്യക്തിയെ ചുമതലയിൽ നിന്ന് നീക്കിയതായി സണ്ണി ജോസഫ് അറിയിച്ചിരുന്നു. കെപിസിസി നേതൃത്വത്തിൻ്റെ അറിവോ സമ്മതമോ കൂടിയാലോചനയോ ഇല്ലാതെ ആണ് വിവേകശൂന്യമായി പോസ്റ്റിട്ടതെന്നും കെപിസിസി വ്യക്തമാക്കിയിരുന്നു.

vachakam
vachakam
vachakam

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പോസ്റ്റിൽ നിരുപാധികം മാപ്പ് പറഞ്ഞുവെന്നും സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ജാഗ്രത ഉണ്ടാകുമെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.ഇനി സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് രണ്ട് തലത്തിലുള്ള അനുമതി നിർബന്ധമാക്കിയെന്നും അക്കൗണ്ട് ഉപയോഗിക്കുന്ന അഡ്മിൻ എണ്ണം പരിമിതപ്പെടുത്തിയെന്നും കെപിസിസി കൂട്ടിച്ചേർത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam