പത്തനംതിട്ട: ശബരിമലയിലെ തീർഥാടകരുടെ എണ്ണം കുറഞ്ഞതിൽ അസ്വാഭാവികത ഉണ്ടോ എന്ന് അന്വേഷിക്കാൻ നിർദേശം നൽകി ദേവസ്വം മന്ത്രി കെ മുരളീധരൻ.
കഴിഞ്ഞദിവസങ്ങളിൽ വിർച്വൽ ക്യൂ ബുക്ക് ചെയ്തവരുടെ എണ്ണവും ദർശനത്തിന് എത്തുന്നവരുടെ എണ്ണവും തമ്മിൽ വലിയ വ്യത്യാസമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം നടത്താൻ മന്ത്രി നിർദേശിച്ചിരിക്കുന്നത്.
ജനുവരി 9 വരെയുള്ള എല്ലാദിവസത്തേക്കും വിർച്വൽ ക്യൂ ബുക്കിങ് ഇതിനകം പൂർത്തിയായിട്ടുണ്ട്. എന്നാൽ, വ്യാഴാഴ്ച ശബരിമലയിൽ എത്തിയത് 46603 തീർത്ഥാടകരാണ്. ബുധനാഴ്ചയും വിർച്വൽ ക്യൂ ബുക്കിങ് പൂർണമായിരുന്നെങ്കിലും 37,000 തീർഥാടകർ മാത്രമാണ് ദർശനത്തിന് എത്തിയത്.
ഈ സാഹചര്യത്തിലാണ് എഡിജിപി പി വിജയനോടും ദേവസ്വം ബോർഡിനോടും അന്വേഷണം നടത്താൻ ദേവസ്വം മന്ത്രി കെ മുരളീധരൻ ആവശ്യപ്പെട്ടിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
