തിരുവനന്തപുരം: പതിനെട്ട് വര്‍ഷമായി വിദേശത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന കൊലക്കേസ് പ്രതിയെ സിബിഐയുടെയും ഇന്റര്‍പോളിന്റെയും സഹായത്തോടെ കേരള പൊലീസ് നാട്ടിലെത്തിച്ചു. 2008 ലെ കൊലപാതകക്കേസില്‍ പ്രതിയായ മലയാളി രാഗേഷ് ഉണ്ണിക്കൊച്ചനെയാണ് യുഎഇയില്‍ നിന്ന് പിടികൂടി കേരളത്തില്‍ എത്തിച്ചത്. തൃശൂര്‍ ക്രൈംബ്രാഞ്ച് പൊലീസിന്റെ പ്രത്യേക സംഘം യുഎഇയില്‍ നേരിട്ടെത്തി പ്രതിയെ ഏറ്റുവാങ്ങുകയായിരുന്നു.
2008 ഒക്ടോബര്‍ ഒന്നിന് തിരുമംഗലം ക്ഷേത്രത്തിന് സമീപം ധനേഷ് എന്നയാളെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയാണ് രാഗേഷ്. 2006 ല്‍ തൃശൂര്‍ എങ്ങണ്ടിയൂര്‍ ചന്തപ്പീടികയില്‍ സുജിത്ത് കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതിയായിരുന്നു ധനേഷ്. ഇതിനുള്ള പ്രതികാരമായാണ് 2008-ലെ കൊലപാതകം നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കൃത്യത്തിന് പിന്നാലെ വിദേശത്തേക്ക് കടന്ന രാഗേഷിനെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുകയും കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലും പ്രതിയെ കണ്ടെത്താനാകാതെ വന്നതോടെ കേരള പൊലീസിന്റെ അഭ്യര്‍ത്ഥന പ്രകാരം സിബിഐയുടെ ഇന്റര്‍പോള്‍ വിഭാഗം റെഡ് നോട്ടിസ് പുറപ്പെടുവിച്ചു.
വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങളുടെ ഏകോപനത്തോടെ നടന്ന നീക്കങ്ങള്‍ക്കൊടുവില്‍ റെഡ് നോട്ടിസിന്റെ അടിസ്ഥാനത്തില്‍ യുഎഇ അധികൃതര്‍ രാഗേഷിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. നാടുകടത്തല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് പ്രതിയെ നിയമനടപടികള്‍ക്കായി കേരളത്തിലേക്ക് കൊണ്ടുവന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
