കള്ളുഷാപ്പുകളിൽ സ്ത്രീകൾക്ക് ജോലി ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയിരുന്ന ചട്ടം കേരള ഹൈക്കോടതി റദ്ദാക്കി. കേരള അബ്കാരി ഷോപ്പ് ഡിസ്പോസൽ റൂൾസിലെ 7(37) വകുപ്പാണ് ഭരണഘടനാ വിരുദ്ധമെന്ന് കണ്ടെത്തി കോടതി നീക്കം ചെയ്തത്. ലിംഗവിവേചനം ഒഴിവാക്കി സ്ത്രീകൾക്ക് അവരുടെ ഇഷ്ടമുള്ള തൊഴിൽ മേഖലകളിൽ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുകയാണ് വേണ്ടതെന്ന് കോടതി നിരീക്ഷിച്ചു.
തൃശ്ശൂർ സ്വദേശിനി സോഫി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. 2024-ൽ മരിച്ച കള്ളുഷാപ്പ് ജീവനക്കാരനായ ഭർത്താവിന്റെ ആശ്രിത നിയമനത്തിനായി സോഫി അപേക്ഷിച്ചിരുന്നു. എന്നാൽ നിലവിലുള്ള ചട്ടം ചൂണ്ടിക്കാട്ടി സോഫിയുടെ അപേക്ഷ നിരസിക്കുകയായിരുന്നു.
തുടർന്നാണ് സോഫി ഹൈക്കോടതിയെ സമീപിച്ചത്. സ്ത്രീകളെ ജോലിക്ക് നിയമിക്കുന്നത് വിലക്കുന്ന ചട്ടത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ട് സീനിയർ അഭിഭാഷകൻ രഞ്ജിത് തമ്പൻ വഴിയാണ് ഹർജി സമർപ്പിച്ചത്. സ്ത്രീകളെ ചൂഷണങ്ങളിൽ നിന്നും ജോലിസ്ഥലത്തെ അതിക്രമങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനാണ് ഈ ചട്ടം കൊണ്ടുവന്നതെന്ന് സർക്കാർ കോടതിയിൽ വാദിച്ചു.
എന്നാൽ, സ്ത്രീകളെ തൊഴിൽ അവസരങ്ങളിൽ നിന്ന് തടയുന്നത് ന്യായീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ലിംഗവിവേചനം മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഇല്ലാതാക്കുന്നതിലും അവർക്ക് സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങൾ ഒരുക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും കോടതി കൂട്ടിച്ചേർത്തു.
English Summary: The Kerala High Court has canceled Section 7(37) of the Kerala Abkari Shop Disposal Rules, which prohibited employing women in toddy shops. The court found the rule unconstitutional, emphasizing the need to eliminate gender discrimination and provide a safe environment for women to work confidently in their chosen professions. The order came in response to a petition filed by Sofi from Thrissur, who was denied compassionate employment after her husband, a toddy shop employee, died in 2024. The court stated that denying women employment opportunities cannot be justified and their safety should be ensured in their desired fields.
Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, Kerala High Court, Women Employment, Toddy Shops, Gender Equality, Kerala Abkari Rules
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
