ഗ്യാനേഷിനെ പുറത്താക്കാനായി പ്രതിഷേധം ശക്തമാക്കുന്നു: ഇന്ത്യ സഖ്യത്തിന്റെ മഹാറാലി ഞായറാഴ്ച 

OCTOBER 29, 2026, 6:22 PM

 ദില്ലി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധങ്ങൾ ചെറിയ ഇടവളയ്ക്ക് ശേഷം വീണ്ടും ആരംഭിക്കുകയാണ്. 

 ഇന്ന് (വെള്ളിയാഴ്ച) ഇന്ത്യാസഖ്യം ഗ്യാനേഷ് കുമാറിനെ   പ്രതീകാത്മകമായി പരസ്യ വിചാരണ ചെയ്യും.   നവംബർ 1 ഞായറാഴ്ച രാംലീല മൈതാനിയിൽ നടക്കുന്ന മഹാറാലിയിലേക്ക് രാഷ്ട്രീയ ഭേദം മറന്ന് പങ്കെടുക്കാൻ രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തു.

 പ്രതീകാത്മകമായി പരസ്യ വിചാരണ ചെയ്യുന്നത് ഇങ്ങനെ

vachakam
vachakam
vachakam

 കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നടക്കുന്ന പരസ്യ വിചാരണയിൽ മുൻ ലോക് സഭ സ്പീക്കർ മീരാ കുമാർ പ്രതീകാത്മക സ്പീക്കറാകും. 

ഉച്ചക്ക് ശേഷം മൂന്നരക്ക് നടപടികൾ തുടങ്ങും. മീരാകുമാർ സ്പീക്കറാകുന്ന പ്രതീകാത്മക പാർലമെൻറിൽ രാജ്യസഭ പ്രതിപക്ഷ നേതാവ് കൂടിയായ ഖർഗെ ഗ്യാനേഷിനെ പുറത്താക്കണമെന്ന പ്രമേയം അവതരിപ്പിക്കും. 

 എം പിമാരും ഇന്ത്യ സഖ്യ നേതാക്കളും സംസാരിക്കും. വോട്ടർ പട്ടിക പരിഷ്ക്കരണത്തോടെ വോട്ടവകാശം ഇല്ലാതായവരും അനുഭവങ്ങൾ പങ്കുവെക്കും. 

vachakam
vachakam
vachakam

പൗരാവകാശ സംഘടന നേതാക്കളും പ്രസംഗിക്കും. ഒടുവിൽ രാഹുൽ ഗാന്ധിയുടെ മറുപടി. 

പിന്നാലെ ഗ്യാനേഷ് കുമാറിനെ പുറത്താക്കിയതായി സ്പീക്കർ മീരാകുമാർ പ്രതീകാത്മക വിധി പ്രഖ്യാപനം നടത്തും.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam