ചേരാനല്ലൂർ അപകടം; പ്രതിയുടെ പിതാവായ ജഡ്ജിക്കെതിരെ മുൻപും പരാതി? 

OCTOBER 29, 2026, 2:05 AM

കൊച്ചി: ചേരാനല്ലൂർ അപകടമുണ്ടാക്കിയ 17 കാരന്റെ പിതാവായ ജഡ്ജിനെതിരെ മുൻപും നേരത്തെയും പരാതി ഉയർന്നിരുന്നുവെന്ന് റിപ്പോർട്ട്.

വിചാരണ കാലയളവിൽ കോടതിയിൽ വച്ച് വിവാഹമോചന കേസ് പിൻവലിക്കാൻ ജഡ്ജ് ആവശ്യപ്പെട്ടുവെന്നാണ് പരാതി. ഇത് സംബന്ധിച്ച് ഹൈക്കോടതി രജിസ്ട്രാർക്ക് ബിജു പരാതി നൽകിയിരുന്നു. ഇതിൽ പരാതിക്കാരനെ വിളിപ്പിക്കുകയോ അന്വേഷണം നടത്തുകയോ ചെയ്യാതെ കേസ് അവസാനിപ്പിച്ചതായി കത്ത് വരികയായിരുന്നു. 

 ഇരിങ്ങാലക്കുട കുടുംബ കോടതിയിലെ ജഡ്ജ് ആയിരിക്കുമ്പോഴാണ് ഇയാൾക്കെതിരെ പരാതി ഉയർന്നത്. തൃശൂർ ചാലക്കുടി സ്വദേശിയായ പ്രവാസി ബിജു ജോസഫ് ആണ് പരാതിക്കാരൻ.

vachakam
vachakam
vachakam

 തുടർ നടപടിയുണ്ടാകാത്തതിനാൽ ബിജു ജോസഫ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ജഡ്ജിക്ക് എതിരെ നടപടി വേണമെന്ന് ആവശ്യം. എഫ്‌ഐആർ ഇട്ട് അന്വേഷിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. തുടർനടപടികളുമായി ഹൈക്കോടതിയെ സമീപിക്കുമെന്നും ബിജു ജോസഫ് പറഞ്ഞു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam