കൊച്ചി: എറണാകുളം ജൂതപ്പള്ളിക്ക് തീവെച്ച കേസ് ഇനി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കും. തീവ്രവാദ വിരുദ്ധ സേനക്ക് കൊടുക്കാനിരിക്കെയാണ് എൻഐഎ എത്തുന്നത്.
പ്രതി എബിൻ പോളിനെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. ജൂതപ്പള്ളി തീവെപ്പ് കേസിൽ അറസ്റ്റിലായതിനു പിന്നാലെ പ്രതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മറ്റ് സംഭവങ്ങളിലും ഇയാളുടെ പങ്ക് പൊലീസ് പരിശോധിച്ചത്. ഈ കേസുകളിൽ അന്വേഷണം തുടരുകയാണ്. ആക്രമണത്തിന് പിന്നിൽ കൂടുതൽ ആളുകൾ ഉണ്ടാകാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല.
ഫോർട്ട് കൊച്ചിയിലും മൂവാറ്റുപുഴയിലെ ഒരു യൂസ്ഡ് കാർ ഷോറൂമിലും നടന്ന തീവെപ്പ് ശ്രമങ്ങളും അന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ സംഘം പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുഎപിഎ ചുമത്താൻ പൊലീസ് തീരുമാനിച്ചത്.എബിൻ പോളിനെതിരെ മറ്റ് മൂന്ന് കേസുകൾ കൂടി പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അമ്പലംപടിയിലെ ഒരു വീട്ടിൽ രണ്ടുതവണ പെട്രോൾ ഒഴിച്ച് തീവെക്കാൻ ശ്രമിച്ച സംഭവവും വാളകം മേക്കടമ്പിലെ യൂസ്ഡ് കാർ ഷോറൂമിന് തീവെക്കാൻ ശ്രമിച്ച സംഭവവും ഇതിൽ ഉൾപ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
