ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചായ ബൈനാന്‍സിന് നേരെ വന്‍ സൈബര്‍ ആക്രമണം. സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് പ്ലാറ്റ്ഫോമിലെ എല്ലാത്തരം നിക്ഷേപങ്ങളും പിന്‍വലിക്കലുകളും ബൈനാന്‍സ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഏകദേശം 14,000 കോടി ഡോളറിന്റെ ഡിജിറ്റല്‍ ആസ്തികള്‍ കൈകാര്യം ചെയ്യുന്ന പ്രമുഖ സ്ഥാപനമാണ് ബൈനാന്‍സ്. പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ക്രിപ്റ്റോ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹാക്കിംഗാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്.
ആക്രമണത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക നഷ്ടം 1.7 ബില്യണ്‍ ഡോളര്‍ മുതല്‍ 5.7 ബില്യണ്‍ ഡോളര്‍ വരെ ഉയര്‍ന്നേക്കാമെന്ന് സ്ഥാപകന്‍ ചാങ്പെങ് ഷാവോ മുന്നറിയിപ്പ് നല്‍കി. സുരക്ഷാ പരിശോധനകള്‍ ഊര്‍ജ്ജിതമാക്കാനും തട്ടിപ്പുകാര്‍ ചോര്‍ത്തിയ ഫണ്ടുകള്‍ മരവിപ്പിക്കാനുമായി അന്വേഷണ ഏജന്‍സികളുമായി ചേര്‍ന്ന് ബൈനാന്‍സ് പ്രവര്‍ത്തിച്ച് വരികയാണ്. ഇതിനകം തന്നെ 300 കോടി ഡോളറോളം തുക മരവിപ്പിക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പ്രമുഖ സ്റ്റേബിള്‍കോയിന്‍ കമ്പനിയായ ടെതര്‍ തങ്ങളുടെ 154.7 കോടി ഡോളറിന്റെ ടോക്കണുകളും സര്‍ക്കിള്‍ 80 കോടി ഡോളറിന്റെ കോയിനുകളും അടിയന്തരമായി മരവിപ്പിച്ചു.
അതേസമയം പ്ലാറ്റ്ഫോമിലെ ഉപയോക്താക്കളുടെ ഫണ്ടുകള്‍ പൂര്‍ണ്ണമായും സുരക്ഷിതമാണെന്ന് ബൈനാന്‍സ് എക്സിലൂടെ വ്യക്തമാക്കി. സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയായി വരികയാണെന്നും ഉപയോക്താക്കള്‍ക്കുണ്ടായ മുഴുവന്‍ സാമ്പത്തിക നഷ്ടവും കമ്പനി തന്നെ നികത്തുമെന്നും ബൈനാന്‍സ് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഹാക്കിംഗ് വാര്‍ത്ത പുറത്തുവന്നതോടെ ആഗോള ക്രിപ്റ്റോ വിപണിയില്‍ വലിയ മൂല്യത്തകര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ബിറ്റ്കോയിന്റെ മൂല്യം 3.2 ശതമാനം ഇടിഞ്ഞ് 78,623 ഡോളറിലെത്തിയപ്പോള്‍ ബൈനാന്‍സിന്റെ സ്വന്തം ടോക്കണായ ബി.എന്‍.ബി 7.5 ശതമാനം ഇടിവ് നേരിട്ടു.
സമീപകാലത്തായി ക്രിപ്റ്റോ എക്സ്ചേഞ്ചുകള്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. കഴിഞ്ഞ ഏപ്രിലില്‍ സൊലാന ബ്ലോക്ക്‌ചെയിനിലെ ഡ്രിഫ്റ്റ് എക്സ്ചേഞ്ചില്‍ നിന്ന് 28 കോടി ഡോളറും കഴിഞ്ഞ വര്‍ഷം വടക്കന്‍ കൊറിയന്‍ ഹാക്കര്‍മാര്‍ ബൈബിറ്റ് എക്സ്ചേഞ്ചില്‍ നിന്ന് 150 കോടി ഡോളറും തട്ടിയെടുത്തിരുന്നു. ബൈനാന്‍സിലെ ആക്രമണത്തിന് തൊട്ടുമുമ്പുള്ള മണിക്കൂറുകളില്‍ പ്രമുഖ ട്രേഡിംഗ് പ്ലാറ്റ്ഫോമായ പോളിമാര്‍ക്കറ്റും സാങ്കേതിക തകരാര്‍ കാരണം പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
