പട്ടാമ്പി: പാലക്കാട് പട്ടാമ്പി കറുകപ്പുത്തൂരിൽ ക്വാറി മണ്ണിട്ട് നികത്തുന്നതിനിടെ അപകടം. ക്വാറി മണ്ണിട്ട് നികത്തുന്നതിനിടെ മൺകൂന ഇടിഞ്ഞ് സമീപത്തെ കുളത്തിലേക്ക് ടിപ്പർ ലോറി മറിയുകയായിരുന്നു. കുളത്തിലെ ചെളിയിൽ ലോറി താഴ്ന്നുപോയി. ഡ്രൈവർക്കായി തെരച്ചിൽ തുടരുകയാണ്. ചാത്തന്നൂർ ചാലാച്ചി സ്വദേശി താഹിർ ആണ് ലോറിയിലുണ്ടായിരുന്നത്.
വ്യാഴാഴ്ച രാവിലെ 7.30 യോടെയാണ് സംഭവം. വാഹനം പിറകോട്ട് നീങ്ങി വീഴുകയായിരുന്നു. നിലവിൽ പട്ടാമ്പി, ഷൊർണൂർ, മലപ്പുറം എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയിട്ടുണ്ട്. ലോറിക്കായുള്ള തെരച്ചിൽ തുടരുകയാണ്.
ഗൾഫിലായിരുന്ന താഹിർ ആറുമാസം മുമ്പാണ് നാട്ടിൽ വന്നത്. പിന്നീട് നാട്ടിൽ വന്ന് ടിപ്പർ ലോറി ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
