തിരുവനന്തപുരം: ബിജെപി വിട്ട പത്മജ വേണുഗോപാലിനെ കോണ്‍ഗ്രസിലേക്ക് തിരികെ എടുക്കാന്‍ തീരുമാനം. പദവി വാഗ്ദാനം ചെയ്യാതെയായിരിക്കും തിരികെ എടുക്കുക.കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫുമായി പത്മജ ഫോണില്‍ സംസാരിച്ചു.
അതേസമയം, പത്മജയുടെ തിരിച്ചുവരവില്‍ കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍ കടുത്ത അതൃപ്തിയുമായി രംഗത്തുവന്നിരുന്നു.അണിയായി, അനുഭാവിയായി, പ്രവര്‍ത്തകയായി നിരുപാധികമായി പത്മജ വരട്ടെ. എന്നാല്‍ തുറന്നിട്ട വാതില്‍പ്പടിയിലേക്ക് കാലെടുത്തുവെക്കും മുമ്പേ തിരുത്തി പറയേണ്ട ചില രാഷ്ട്രീയ പ്രശ്‌നങ്ങളുണ്ടെന്ന് ജിന്റോ വ്യക്തമാക്കുന്നു.പത്മജയുടെ ചന്ദനക്കുറി പരാമര്‍ശവും ഷാഫി പറമ്പിലിനെതിരായ അധിക്ഷേപവും ചൂണ്ടിക്കാട്ടിയാണ് ജിന്റോയുടെ വിമര്‍ശനം.
എന്നാൽ, കെപിസിസി ജനറല്‍ സെക്രട്ടറി പി.എം നിയാസ് പത്മജയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.പത്മജ കോണ്‍ഗ്രസിലേക്ക് തിരിച്ചുവന്നാല്‍ സ്വീകരിക്കുമെന്നും വരുന്നത് ഉപാധികളോടെ ആകരുതെന്നും നിയാസ് പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
