എറണാകുളം: വേലി തന്നെ വിളവ് തിന്നാൽ എന്ത് ചെയ്യും? സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ എംഡിഎംഎ മോഷ്ടിച്ചത് എസ് ഐ.
87 ഗ്രാം എംഡിഎംഎ സീൽചെയ്ത കവറോടെ മോഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായി. എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എസ്ഐ അനസാണ് അറസ്റ്റിലായത്.
എംഡിഎംഎ മോഷണ കേസിൽ തന്നെ പിടികൂടുമെന്ന് ഉറപ്പായതോടെ തിരിച്ചേൽപിച്ചത് 202 ഗ്രാം ലഹരിയും. കാട്ടാക്കട സ്വദേശിയാണ് അനസ് എസ്.തൗഫീഖ്. ഇയാളെ സസ്പെൻഡ് ചെയ്ത് വകുപ്പുതല അന്വേഷണം ആരംഭിച്ചു. ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി ബോധവൽക്കരണ ക്ലാസുകൾ എടുക്കുന്നതിലുൾപ്പെടെ അനസ് സജീവമായിരുന്നു. ലഹരിക്കേസിൽ മുൻപ് വിവരങ്ങൾ ചോർത്തിയോ, മറ്റാരെയെങ്കിലും കുടുക്കാനാണോ മോഷ്ടിച്ചത് തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കും.
മോഷ്ടിച്ചതിലും രണ്ടര ഇരട്ടിയോളം രാസലഹരി സീൽ ചെയ്യാത്ത കവറിലാണ് എസ്ഐ തിരിച്ചേൽപിച്ചത്. എന്തിനാണ് ലഹരി പുറത്തേക്കു കടത്തിയതെന്ന കാര്യത്തിലും അധിക അളവ് എങ്ങനെ വന്നെന്നതിലും വ്യക്തതയില്ല.
87 ഗ്രാമിന്റെ കവർ ഇല്ലെന്നു കണ്ടെത്തിയതിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് ഈ മാസം 18ന് അനസ് ലോക്കർ മുറിയിൽ കയറുന്നതു കണ്ടെത്തിയത്. പിന്നാലെയാണ് അനസ് കുടുങ്ങിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
