വിഖ്യാത സംവിധായകന്‍ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു

OCTOBER 3, 2026, 11:16 PM

ചെന്നൈ: അതുല്യമായ ഭാവനയിലൂടെ ചലച്ചിത്ര ലോകത്തിന് എക്കാലത്തെയും മികച്ച ക്ലാസിക്കുകള്‍ സമ്മാനിച്ച വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു (94) അന്തരിച്ചു. ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയായിരുന്നു അന്ത്യം.

വിവിധ ഭാഷകളിലായി അറുപതിലധികം ചിത്രങ്ങള്‍ സംവിധാനം ചെയ്ത അദ്ദേഹം ഇന്ത്യന്‍ സിനിമയിലെ പരീക്ഷണാത്മക ആഖ്യാനരീതികളുടെ മുന്നോടിയായിരുന്നു. ഇന്ത്യയിലെ പ്രശസ്ത നിശ്ശബ്ദ ചിത്രമായ പുഷ്പകവിമാനം, കമല്‍ ഹാസന്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച അപൂര്‍വ സഹോദരങ്ങള്‍, മൈക്കിള്‍ മദന കാമരാജന്‍, മകളീര്‍ മട്ടും, മുംബൈ എക്‌സ്പ്രസ് തുടങ്ങി ഒട്ടേറെ ജനപ്രിയ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പുറത്തുവന്നവയാണ്.

തെലുങ്ക് സിനിമയില്‍ ടൈം ട്രാവല്‍ ആശയം ആദ്യമായി അവതരിപ്പിച്ച ആദിത്യ 369, ഫാന്റസി-ഫോക്ലോര്‍ വിഭാഗത്തിലെ ശ്രദ്ധേയ ചിത്രമായ ഭൈരവ ദ്വീപം എന്നിവ അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസുകളായി കരുതപ്പെടുന്നു. നാഗ് അശ്വിന്‍ നിര്‍മിച്ച് പുറത്തിറങ്ങിയ സിംഗീതം എന്ന ചിത്രമാണ് അദ്ദേഹം അവസാനമായി സംവിധാനം ചെയ്തത്.

ചലച്ചിത്ര രംഗത്തെ ശ്രദ്ധേയമായ സംഭാവനകള്‍ക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരം, നന്ദി അവാര്‍ഡുകള്‍, കര്‍ണാടക സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, ഫിലിം ഫെയര്‍ പുരസ്‌കാരം തുടങ്ങി നിരവധി പ്രമുഖ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam