ബെംഗളൂരു: കർണാടകയിലെ ഒളിക്യാമറ വിവാദത്തിൽ കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമിയെ ചോദ്യം ചെയ്യാൻ സിസിബി.
ഒളിക്യാമറ വിവാദത്തിൽ അറസ്റ്റിലായവർക്ക് എച്ച് ഡി കുമാരസ്വാമിയുമായി ബന്ധമുണ്ടെന്നാണ് വെളിപ്പെടുത്തൽ. ദില്ലിയിൽ അറസ്റ്റിലായ പ്രതി റിതേഷ് പാണ്ഡെ കുമാരസ്വാമിയുടെ അനുയായിക്ക് ഫോൺ കൈമാറിയെന്നാണ് വെളിപ്പെടുത്തൽ.
അതേസമയം ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കുമാരസ്വാമിയുടെ അനുയായിയായ പ്രജ്വൽ പ്രസാദിന് നോട്ടീസ് നൽകി.
സ്റ്റിംഗ് ഓപ്പറേഷൻ നടത്തിയത് താനാണെന്ന പവർ ടിവി എംഡി രാകേഷ് ഷെട്ടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് പവർ ടിവി ഓഫീസിലും റെയ്ഡ് നടത്തി. രാകേഷ് ഷെട്ടിയെ പൊലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു.
പ്രജ്വൽ പ്രസാദിനാണ് ഫോൺ കൈമാറിയതെന്നും കുമാരസ്വാമിയുടെ ദില്ലിയിലെ വീട്ടിൽ വെച്ചാണ് ഇതുണ്ടായതെന്നുമാണ് പ്രതിയുടെ വെളിപ്പെടുത്തലെന്ന് ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
