ഫോർമുല വൺ കാറോട്ട മത്സരത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ലോകചാമ്പ്യനെന്ന ചരിത്ര നേട്ടം സ്വന്തമാക്കി കിമി അന്റൊണെല്ലി

NOVEMBER 3, 2026, 1:25 AM

വേഗപ്പോരിന്റെ പര്യായമായ ഫോർമുല വൺ കാറോട്ട മത്സരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോകചാമ്പ്യനെന്ന ചരിത്ര നേട്ടം സ്വന്തമാക്കി മേഴ്‌സിഡസിന്റെ ഇറ്റാലിയൻ ഡ്രൈവർ കിമി അന്റൊണെല്ലി. കഴിഞ്ഞ ദിവസം മെക്‌സിക്കൻ ഗ്രാൻ പ്രീയിൽ മൂന്നാം സ്ഥാനത്തെത്തി പോഡിയം ഫിനിഷ് നടത്തിയതോടെയാണ് ഇരുപതുകാരനായ കിമി ചരിത്രനേട്ടം സ്വന്തമാക്കിയത്. സീസണിൽ നാല് ഗ്രാൻപ്രീകൾ കൂടി ശേഷിക്കെയാണ് കിമി 2010ൽ സെബാസ്റ്റ്യൻ വെറ്റൽ 23-ാം വയസിൽ കുറിച്ച റെക്കാഡ് തിരുത്തി ചരിത്രത്തിലേക്ക് കാറോടിച്ച് കയറ്റിയത്.

മെക്‌സിക്കോയിൽ റെഡ്ബുൾ ഡ്രൈവർ മാക്‌സ് വെർസ്റ്റാപ്പൻ ഒന്നാമതെത്തിയപ്പോൾ ഫെരാരിയുടെ ലൂയിസ് ഹാമിൽട്ടൺ രണ്ടാമത് ഫിനിഷ് ചെയ്തു. മെക്‌സിക്കൻ ഗ്രാൻപ്രീയ്ക്ക് മുൻപ് ലോക ചാമ്പ്യൻ പട്ടം ഉറപ്പിക്കാൻ കിമിക്ക് 2 പോയിന്റ് മാത്രം മതിയായിരുന്നു. മൂന്നാമതെത്തിയ കിമിയുടെ അക്കൗണ്ടിലേക്ക് 15 പോയിന്റ് എത്തിയതോടെ ചരിത്രം പിറക്കുകയായിരുന്നു. കിരീടം ഉറപ്പിക്കാൻ ആദ്യ 9 സ്ഥാനങ്ങളിലൊന്നിൽ ഫിനിഷ് ചെയ്താൽ മതിയായിരുന്നു കിമിക്ക്.

മത്സരത്തിനിടെ കാഡിലാക് ഡ്രൈവർ വാൾട്ടേരി ബോട്ടാസ് വൻ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് റെഡ്ഫ്‌ളാഗും (മത്സരം താത്കാലികമായി നിർത്തിവയ്ക്കൽ), ആർവിഡ് ലിൻഡ്ബ്ലാഡിന്റെ ക്രാഷിനെ തുടർന്ന് സേഫ്റ്റി കാർ ഇറങ്ങിയതും ഉൾപ്പെടെയുള്ള വെല്ലുവിളികൾ മറികടന്നാണ് കിമി പോഡിയം ഫിനിഷ് നടത്തിയത്.

vachakam
vachakam
vachakam

മെക്‌സിക്കോ ഗ്രാൻപ്രീയിൽ മൂന്നാം സ്ഥാനത്തെത്തിയതോടെ ഡ്രൈവർമാരുടെ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള കിമിയുടെ പോയിന്റ് 380 ആയി. ഇവിടത്തെ ജയത്തോടെ രണ്ടാം സ്ഥാനത്തേക്ക് കയറിയ വെർസ്റ്റാപ്പന് 261 പോയിന്റാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള ഹാമിൽട്ടണ് 259 പോയിന്റുമാണുള്ളത്. ശേഷിക്കുന്ന നാല് ഗ്രാൻപ്രീകളിൽ ഒന്നാമതെത്തിയാലും വെർസ്റ്റാപ്പന് കിമിയെ മറികടക്കാനാകില്ല.

20 വയസും 68 ദിവസവും പ്രായമുള്ളപ്പോഴാണ് കിമി എഫ്‌വണ്ണിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനായത്. 2010ൽ സെബാസ്റ്റ്യൻ വെറ്റൽ (23 വയസും 134 ദിവസവും, റെഡ് ബുൾ) സ്ഥാപിച്ച ഏറ്റവും പ്രായം കുറഞ്ഞ എഫ് വൺ ചാമ്പ്യനെന്ന റെക്കാഡാണ് തകർത്തത്.

1953ൽ ആൽബർട്ടോ അസ്‌കാരിക്ക് ശേഷം ഫോർമുല വൺ ലോക ചാമ്പ്യനാകുന്ന ആദ്യത്തെ ഇറ്റാലിയൻ ഡ്രൈവറാണ് കിമി. എഫ്1 ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മാത്രം ഇറ്റാലിയൻ താരം.

vachakam
vachakam
vachakam

ഈ സീസണിലെ ജപ്പാൻ ഗ്രാൻപ്രീ ജയിച്ചതോടെ,എഫ് 1 ചരിത്രത്തിൽ ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഡ്രൈവറായി കിമി. (19 വയസ്, 7 മാസം).

20 വയസ് തികയുന്നതിന് മുൻപ് തന്നെ ഈ സീസണിൽ 6 ഗ്രാൻപ്രീകൾ കിമി വിജയിച്ചിരുന്നു. ഈ സീസണിൽ ഇതുവരെ നടന്ന 19 ഗ്രാൻപ്രീകളിൽ ഒമ്പതിലും കിമിക്കായിരുന്നു കിരീടം. എഫ് വണ്ണിലെ ഏറ്റവും പ്രായം കുറഞ്ഞ പോൾ സിറ്ററും കിമി തന്നെയാണ്. കിമിയുടെ രണ്ടാമത്തെ മാത്രം ഫോർമുല വൺ സീസണാണിത്. കഴിഞ്ഞ തവണ 7-ാം സ്ഥാനത്തായിരുന്നു,

കിമിയുടെ കാർട്ടിംഗ് റേസിംഗിലെ മികവ് കണ്ട് താരത്തെ 13-ാം വയസിൽ മേഴ്‌സിഡിസ് ഫോർമുല വൺ ടീം അംഗങ്ങളുടെ ജൂനിയർ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam