ഖത്തറിലെ ദോഹയിൽ നടക്കുന്ന റൈസിംഗ് സ്റ്റാർസ് ഏഷ്യകപ്പ് (50 ഓവർ ഏകദിന ഫോർമാറ്റ്) ടൂർണമെന്റിനുള്ള 15 അംഗ ഇന്ത്യ എ ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. യുവതാരം തിലക് വർമ്മയാണ് ടീമിനെ നയിക്കുന്നത്; രജത് പാട്ടീദാറാണ് വൈസ് ക്യാപ്ടൻ.
അഭിഷേക് ശർമ്മ, യുവ വിസ്മയം വൈഭവ് സൂര്യവൻഷി, റിങ്കു സിംഗ്, പ്രഭ്‌സിമ്രാൻ സിംഗ്, കുശാഗ്ര എന്നിവരടങ്ങുന്ന ശക്തമായ ബാറ്റിംഗ് നിരയാണ് ടീമിന്റേത്. പരിക്കിൽ നിന്ന് മോചിതനായി ഹർഷിത് റാണ തിരിച്ചെത്തിയപ്പോൾ, പേസ് ബോളിംഗ് ഓൾറൗണ്ടറായി അർഷാദ് ഖാനും വിപ്രജ് നിഗം, തനുഷ് കോട്ടിയാൻ എന്നിവർ സ്പിൻ വിഭാഗത്തിലും ഇടംപിടിച്ചു.
ഇന്ത്യ എ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ:
നവംബർ 20: ഇന്ത്യ F vs നേപ്പാൾ
നവംബർ 22: ഇന്ത്യ F vs പാകിസ്താൻ എ
നവംബർ 24: ഇന്ത്യ F vs യു.എ.ഇ
2027ലെ ഏകദിന ലോകകപ്പിന് മുന്നോടിയായി യുവതാരങ്ങൾക്ക് മികച്ച ബാക്കപ്പ് പരിചയസമ്പത്ത് നൽകുകയാണ് ഈ ടൂർണമെന്റിലൂടെ ബി.സി.സി.ഐ ലക്ഷ്യമിടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
