മലപ്പുറം: മലപ്പുറത്തെ ഒരു കുളം ഉദ്ഘാടനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കുളം ഉദ്ഘാടനം ചെയ്യാനെത്തിയ എംഎൽഎയും അൽപ്പം വറൈറ്റി പിടിച്ച് ന്യൂജെനൊപ്പം നിന്നു. മലപ്പുറം അങ്ങാടിപ്പുറം തോണിക്കര തിരുത്തിൽക്കുളത്തിന്റെ ഉദ്ഘാടനവേദിയിലാണ് കൗതുകക്കാഴ്ച.
നാടമുറിച്ച് കുളം ഉദ്ഘാടനം ചെയ്ത മഞ്ഞളാംകുഴി അലി എംഎൽഎ വാർഡ് മെമ്പർ ഷബീർ മാഞ്ഞാമ്പ്രയെ പിടിച്ച് കുളത്തിലേക്ക് തള്ളിയിടുകയായിരുന്നു. കുളത്തിൽ വീണ ഷബീർ മാഞ്ഞാബ്ര തിരികെ കയറി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നജ്മ തബ്ഷീറയേയും വെള്ളത്തിലേക്ക് തള്ളിയിട്ടു. ജനപ്രതിനിധികൾ കുളത്തിൽ വീണ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. എം എൽ എ ഫണ്ട് ഉപയോഗിച്ചാണ് കുളത്തിൻറെ നവീകരണ പ്രവർത്തനം നടത്തിയത് .
വീഡിയോ പങ്കുവെച്ച് എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ
ജനപ്രതിനിധികളോടൊപ്പം എപ്പോഴും ഒരു സഹോദരനെപ്പോലെയാണ് ഉണ്ടാകാറുള്ളത്. അവരെ ചേർത്തുപിടിക്കും, ചിലപ്പോൾ സ്നേഹത്തോടെ വഴക്കുപറയും, വേണ്ടപ്പോൾ ഉപദേശിക്കും, പരസ്പരം ആശയങ്ങളും വിശേഷങ്ങളും പങ്കുവെക്കും.ഇന്നലെ അങ്ങാടിപ്പുറം പഞ്ചായത്തിലെ പീച്ചാണിപ്പറമ്പ് തിരുത്തിൽകുളം ഉദ്ഘാടന ചടങ്ങും അതിനാലൊക്കെത്തന്നെ ഏറെ വ്യത്യസ്തവും മനസ്സ് നിറയ്ക്കുന്നതുമായ ഒരു അനുഭവമായിരുന്നു.
പ്രദേശവാസികൾക്ക് ഏറെ ഉപകാരപ്രദമാകുന്ന രീതിയിൽ പുനരുദ്ധരിച്ച ഈ കുളം നാടിനായി സമർപ്പിക്കാൻ സാധിച്ചതിൽ വലിയ സന്തോഷം. നാടിന്റെ വികസനത്തിനായി ഒത്തൊരുമയോടെ കൈകോർക്കുന്ന എല്ലാ ജനപ്രതിനിധികൾക്കും നാട്ടുകാർക്കും ഹൃദയം നിറഞ്ഞ ആശംസകൾ...
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
