തൃശൂര്‍: വടക്കേക്കാട് നായരങ്ങാടി പാലത്തിങ്കല്‍ ജ്വല്ലറി കവര്‍ച്ചാ ശ്രമത്തിലെ രണ്ടാം പ്രതിയും പിടിയിലായി. കഴിഞ്ഞ ജൂലൈ 30ന് പുലര്‍ച്ചെയോടെയായിരുന്നു നായരങ്ങാടിയിലുള്ള പാലത്തിങ്കല്‍ ജ്വല്ലറിയുടെ പുറക് വശത്തെ ചുവര് കുത്തി തുരന്ന് കവര്‍ച്ച നടത്താന്‍ ശ്രമം നടന്നത്.
ഈ കേസിലാണ് രണ്ടാമത്തെ പ്രതിയാണ് പിടിയിലായത്. കേസിലെ ഒന്നും മൂന്നും പ്രതികളായ സുഹൈല്‍, നൗഷാദ് എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
പൊന്നാനി കടവനാട് സ്വദേശി മുക്രിയത്ത് കറുപ്പും വീട്ടില്‍ അബ്ദുള്‍ നാസര്‍( 59) ആണ് പിടിയിലായത്. ജ്വല്ലറിക്കകത്ത് കടന്ന മോഷ്ടാക്കള്‍ ലോക്കറിലെ അലാറം ശബ്ദിച്ചതിനെ തുടര്‍ന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
കേസില്‍ ഒളിവിലായിരുന്ന രണ്ടാം പ്രതിയായ അബ്ദുള്‍ നാസര്‍ കൃത്യത്തിനുശേഷം ബാംഗ്ലൂരിലേക്ക് ഒളിവില്‍ പോവുകയും, അവിടെ ഒരു ഹോട്ടലില്‍ ജീവനക്കാരനായി കഴിയുകയുമായിരുന്നു. ഇയാളുടെ പേരില്‍ നിരവധി മോഷണകേസുകള്‍ നിലവിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
