കണ്ണൂര്‍: കെ. സുധാകരന് എംപിയുടെ പേരില്‍ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയില്‍ കണ്ണൂര്‍ സൈബര്‍ പൊലീസ് കേസെടുത്തു. പി.ആര് രാജീവ് എന്ന ഫേസ്ബുക്ക് അക്കൗണ്ടിനെതിരെയാണ് കേസ്.
മുഖ്യമന്ത്രിയെ മാറ്റണമെന്ന് കെ. സുധാകരന് പറഞ്ഞുവെന്നായിരുന്നു വ്യാജ പ്രചാരണം. വ്യാജ വാര്‍ത്താ കാര്‍ഡുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തുനിന്നും വി.ഡി സതീശനെ മാറ്റിയില്ലെങ്കില്‍ ജനങ്ങള്‍ സര്‍ക്കാരിന് നേരെ ചീമുട്ട എറിയുമെന്നായിരുന്നു ഇതിലെ ഉള്ളടക്കം. കെ. സുധാകരന് ആഭ്യന്തരമന്ത്രിക്ക് നല്കിയ പരാതിയിലാണ് നടപടി.
അതേസമയം പരസ്യപ്രതികരണത്തില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെയുണ്ടായ സൈബറാക്രമണത്തില്‍ പരാതി നല്കി മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയും രാജ്യസഭാ എംപിയുമായ ജെബി മേത്തര്‍. ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കുമാണ് നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയത്.
അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ തനിക്കെതിരെ സൈബറാക്രമണം നടക്കുന്നുവെന്നാണ് പരാതി. 'യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞ കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ല. മൂന്ന് ദിവസമായി സോഷ്യല്‍ മീഡിയയില്‍ എനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുകയാണ്. നമ്മള് എന്ത് നിലപാട് എടുക്കണമെന്ന് ആരൊക്കെയോ എവിടെയൊക്കെയോ നിന്ന് ആജ്ഞാപിക്കുന്നു. അതിന് നിന്ന് കൊടുക്കില്ല. ആരാണ് ഇത് ചെയ്യുന്നത്, ചെയ്യിക്കുന്നത് എന്ന് പൊലീസ് കണ്ടെത്തട്ടെ. മുഖ്യമന്ത്രിക്ക് ഇതില്‍ ബന്ധമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല,' എന്നും ജെബി മേത്തര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
